Friday, May 3, 2024
spot_img

തൊഴിലാളികളെ പിരിച്ചുവിട്ട് താൽക്കാലിക ജീവനക്കാരെ തോന്നുംപോലെ നിയമിച്ച് കെ എസ് ആർ ടി സി; ശമ്പള പ്രതിസന്ധിയും എം ഡി യുടെ കരച്ചിലും വ്യാജം? പൊതുമേഖലാ സ്ഥാപനത്തിൽ പിൻവാതിലുകാരെ കുത്തി നിറച്ച് തൊഴിലാളി സർക്കാർ I TATWAMAYI EXCLUSIVE

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ എസ് ആർ ടി സി യിൽ തോന്നുംപോലെ പിൻവാതിൽ നിയമനങ്ങൾ നടത്തി സ്ഥിരം തൊഴിലാളികളെ ശമ്പളം നൽകാതെ പിരിച്ചുവിടാനൊരുങ്ങി പിണറായി സർക്കാർ. ദേശീയതലത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനെതിരെ സമരം ചെയ്യുന്ന സിപിഎം പക്ഷെ അവർ ഭരിക്കുന്ന കേരളത്തിൽ സ്ഥിരം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് പിൻവാതിൽ ജീവനക്കാരെ കുത്തിനിറയ്ക്കുന്നു. ഹൈക്കോടതി വിധി പോലും പാലിക്കാതെയാണ് കെ എസ് ആർ ടി സി യിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്. ഇത്തരത്തിൽ ദിവസക്കൂലിക്ക് നിയമിക്കുന്നവരെ ‘ബദലികൾ’ എന്നാണ് വിളിക്കുന്നത്. നിശ്ചിത തുക ബോണ്ടായി കെട്ടിവയ്ക്കുന്ന ഡ്രൈവർ കണ്ടക്ടർ ലൈസെൻസ് ഉള്ളവരെയാണ് ഇങ്ങനെ ബദലികളായി നിയമിക്കുന്നത്. 715 രൂപയാണ് ഒരു ഡ്യൂട്ടിക്കുള്ള ശമ്പളം. ഹൈക്കോടതി വിധിയുടെ പേരുപറഞ്ഞ് ആയിരക്കണക്കിന് എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട ശേഷമാണ് തൊഴിലാളി സർക്കാരിന്റെ ബദലി നിയമനം.

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുമ്പോൾ അഴിമതിക്കും സ്വജനപക്ഷപാതത്തിനും സാധ്യത കുറവാണ്. എന്നാൽ ബദലി നിയമനം ലൈസെൻസ് ഉള്ള ആർക്കും നൽകാം. രാഷ്ട്രീയ സ്വാധീനവും കൊടിപിടിച്ച തഴമ്പുമുള്ളവർ കയറിപ്പറ്റും. ഭരണകക്ഷിയുടെ പ്രാദേശിക നേതാക്കൾക്ക് ചില്ലറ കൊടുത്ത് ഒരു ശുപാർശ ഒപ്പിച്ചാൽ പിന്നെ എല്ലാം എളുപ്പം. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ നാല്പത്തിനായിരത്തോളം ജീവനക്കാരുണ്ടായിരുന്ന കെ എസ് ആർ ടി സി യിൽ ഇപ്പോൾ അംഗബലം 25000 ത്തിൽ താഴെയാണ്. ഇനിയും നാലായിരത്തോളം ജീവനക്കാർക്ക് ലേ ഓഫ് നൽകുന്നതിനെ കുറിച്ചാണ് സർക്കാരും മാനേജ്മെന്റും പറയുന്നത്. ഇതിനിടയിലാണ് അനധികൃത നിയമനം തുടരുന്നത്.

ബദലി നിയമനത്തിനെതിരെ ഒരക്ഷരം ഉരിയാടാതെ സർക്കാരിന് കുടപിടിക്കുകയാണ്. ഇടത് തൊഴിലാളി സംഘടനകളെന്ന് ജീവനക്കാർ ആരോപിക്കുന്നു. സ്ഥിരം ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാനും കോർപ്പറേഷന് സാധിക്കുന്നില്ല. ശമ്പളം ഗഡുക്കളായി നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും മുടങ്ങുന്ന സ്ഥിതിയുണ്ട്. ജൂൺ മാസത്തെ രണ്ടാം ഗഡു ശമ്പളം ഇനിയും ജീവനക്കാർക്ക് നൽകിയിട്ടില്ല. സർക്കാരിന്റെ കെ എസ് ആർ ടി സി ജീവനക്കാരോടുള്ള അനാസ്ഥക്ക് കാരണം ഇതാ തൊഴിലാളി സംഘടനയാണെന്നാണ് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നത്. ചുരുക്കത്തിൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ബാക്കിയുള്ളവർക്ക് ശമ്പളവും നൽകാതെ പ്രതിസന്ധി സൃഷ്‌ടിച്ച ശേഷം പാർട്ടിക്കാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു എന്ന ആരോപണമാണ് ബഹുഭുരിപക്ഷം ജീവനക്കാരും ഉന്നയിക്കുന്നത്.

Related Articles

Latest Articles