Tuesday, December 23, 2025

സ്പീക്കർ എ.എൻ.ഷംസീറിന്റെ ഔദ്യോഗിക വസതിയിൽ ഫിറ്റ്നസ് ഉപകരണങ്ങൾ സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ചു ! നീക്കം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആവർത്തിക്കുന്നതിനിടെ

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആവർത്തിക്കുന്നതിനിടെ സ്പീക്കർ എ.എൻ.ഷംസീറിന്റെ ഔദ്യോഗിക വസതിയിൽ ഫിറ്റ്നസ് ഉപകരണങ്ങൾ സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ചു. ട്രെഡ്‌മിൽ, ലെഗ് കെൾ ആൻഡ് ലെഗ് എക്സ്റ്റെൻഷൻ മെഷീന്‍ , കൊമേഴ്ഷ്യൽ ക്രോസ് ട്രെയിനർ മെഷീൻ എന്നീ മൂന്ന് ഉപകരണങ്ങൾ വാങ്ങാനാണ് ഇപ്പോൾ ടെൻഡർ വിളിച്ചിരിക്കുന്നത്.

ട്രെഡ്മിൽ 5 എച്ച്പിക്ക് മുകളിലുള്ളതായിരിക്കണം. സമയം, ദൂരം, കലോറി, പവർ, ഹാർട്ട് റേറ്റ് അടക്കമുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്ന എല്‍ഇഡി സ്ക്രീൻ ഉണ്ടായിരിക്കണം. ലെഗ് കെൾ ആൻഡ് ലെഗ് എക്സ്റ്റെൻഷൻ മെഷീന് ഉപയോഗിക്കാൻ കഴിയുന്ന ഭാരപരിധി 180 കിലോയ്ക്കു മുകളിലായിരിക്കണം തുടങ്ങിയ നിബന്ധനകളും ടെൻഡറിൽ നിർദേശിച്ചിട്ടുണ്ട്.

അതേസമയം സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങാനാണ് താൽപര്യപത്രം ക്ഷണിച്ചിരിക്കുന്നതെന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു.

Related Articles

Latest Articles