Friday, May 17, 2024
spot_img

ഉപഗ്രഹവേധ നേട്ടം, ലോകത്തിന് ഭാരതം നൽകിയ സന്ദേശം

ഇന്ത്യൻ ശാസ്ത്ര ലോകത്തിന്റെ നേട്ടം വച്ച്, മോദിജി നാടകം കളിച്ചു എന്നാണ്, പരിണിത പ്രജ്ഞരായ ചില anti-modi മലയാളി മാദ്ധ്യമ പ്രവർത്തകരുടെ പരിഹാസം.

വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ ഇവരുടെ ഒക്കെ നിരാശ മനസ്സിലാക്കാനുള്ളതേയുള്ളൂ. അത് സ്വാഭാവികമാണ്. ഈ തിരഞ്ഞെടുപ്പ് കാലത്ത് ഇതേവരെ നടന്ന സകല അഭിപ്രായ സർവ്വേകളിലും മുന്നിൽ നിൽക്കുന്ന മോദിക്ക് ഇങ്ങനെ ഒരു നാടകത്തിന്റെ ആവശ്യമില്ലന്ന് വിവരമുള്ളവർക്ക് അറിയാം. എന്തായിരുന്നു ഇന്നത്തെ ഈ പ്രഖ്യാപനം കൊണ്ടുള്ള ഉദ്ദേശമെന്ന് മനസ്സിലാക്കേണ്ടവർ അറിഞ്ഞു കഴിഞ്ഞു.

കാരണം, ഇന്ത്യ ഇന്ന് നൽകിയത് ശത്രുക്കളും, മിത്രങ്ങളുമുൾപ്പെടുന്ന ലോകരാജ്യങ്ങൾക്ക് ഒരു മുന്നറിയിപ്പ് ആണ്. “INDIA IS BIG, AND SHE IS DARING..!!!” അതാണ് ഇന്ന് മോദി നൽകിയ സന്ദേശത്തിന്റ്റെ രത്നച്ചുരുക്കം.

കാരണം, മിന്നൽപ്പിണരിന്റ്റെ വേഗതയിൽ, ശൂന്യാകാശത്തു കൂടി പാഞ്ഞു പോകുന്ന ശത്രുവിന്റ്റെ ഉപഗ്രഹമായാലും, നമ്മുടെ ആകാശം ഭേദിച്ചെത്തുന്ന ശത്രുവിന്റ്റെ യുദ്ധ വിമാനമായാലും ഭസ്മീകരിക്കാനുള്ള കഴിവ് രാജ്യത്തിനുണ്ട് എന്ന വമ്പൻ പ്രഖ്യാപനമാണ് പ്രധാനമന്ത്രി ഇന്ന് നൽകിയത്.

പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്, രാജ്യത്തെ ആണെങ്കിലും കേട്ടത് ലോകം മുഴുവൻ ആണ്.. അതിൽ നമ്മളെ ഒളിഞ്ഞും, തെളിഞ്ഞും ആക്രമിക്കാൻ കാത്തിരിക്കുന്ന അയൽവക്കത്ത രണ്ടു പ്രബലരായ ശത്രുക്കളുമുണ്ട്. കൂടാതെ ഇന്ത്യൻ കമ്പോളത്തിൽ പണം നിക്ഷേപിക്കാൻ കാത്തിരിക്കുന്ന ലോകത്തെ ഭീമൻമാരായ ബിസിനസ്സ് വിഭാഗമുണ്ട്.

ശക്തമായ ഒരു രാജ്യത്തെ ആക്രമിക്കാൻ ശത്രു ഭയക്കും. തൊട്ടടുത്ത് കിടന്നിട്ടും, ഇസ്രായേലിനെ ഒന്ന് നോക്കാൻ പോലും ഐസിസ് ഭയന്നത് ആലോചിക്കുക..

തങ്ങളുടെ നിക്ഷേപം സുരക്ഷിതമാണോ, അത് വളരുമോ എന്നതാണ് നിക്ഷേപകർ നോക്കുക. രാജ്യത്തിന്റ്റെ ശക്തിയും, സ്ഥിരതയുമാണ് അവരുടെ ആത്മവിശ്വാസം കൂട്ടുക. അത് നൽകാൻ മോദി ഭരണത്തിനായി എന്നതിന് സെൻസെക്സ് തന്നെ ഉദാഹരണം. മോദി തിരിച്ചു വരും എന്ന് അഭിപ്രായ സർവ്വേകൾ പ്രവചിച്ചപ്പോൾ നിക്ഷേപകരുടെ കൂട്ടയിടിയാണ് ഇന്ത്യൻ വിപണിയിൽ. ഇനി അത് ഒന്നൂടെ കൂടും.

ലോകം കാണുക, ഇന്ത്യ നൽകിയ ഈ സന്ദേശമാണ്. അത് ലോകത്തോട് പറയേണ്ടത് രാജ്യത്തെ നയിക്കുന്ന പ്രധാനമന്ത്രിയാണ്, അല്ലാതെ മടല് വെട്ടി പാടത്ത് കൊടി കുത്തുന്ന പ്രമോദ് ചെന്താരകമല്ല…

ഇനി, എന്തു കൊണ്ട് ഈ തിരഞ്ഞെടുപ്പ് സമയം ഇതിനായി തിരഞ്ഞെടുത്തു എന്ന് ചോദിച്ചാൽ ഇതാണ് പറ്റിയ സമയം എന്നതാണ് ഉത്തരം. കാരണം തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന ഈ സമയത്ത്, ഇപ്പോൾ കേൾക്കുന്നത് പോലെ വിമർശനങ്ങൾ ഏറ്റുവാങ്ങാൻ മോദി തയ്യാറാവില്ല എന്ന് മറ്റുള്ളവർ കരുതിയ അതേസമയം തന്നെയാണ്, അതീവ രഹസ്യമായി ഇത്തരം പ്രതിരോധ പരീക്ഷണങ്ങൾ നടത്താൻ പറ്റിയ സമയം. അതാണ് ഇന്ത്യ ഇന്ന് ചെയ്തതും.

Related Articles

Latest Articles