International

വിറങ്ങലിച്ച് പാകിസ്ഥാൻ!!കറാച്ചി പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം; ഉദ്യാഗസ്ഥർ ബന്ദികളെന്ന് സൂചന;ഏറ്റുമുട്ടൽ തുടരുന്നു

കറാച്ചി : പാകിസ്ഥാനിലെ കറാച്ചി പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം. സംഭവസ്ഥലത്ത് കനത്ത വെടിവയ്പ്പും തുടർസ്ഫോടനങ്ങളും തുടരുകയാണ്. പ്രാദേശിക സമയം 7 മണിയോടെയാണ് 10 അംഗങ്ങൾ അടങ്ങിയ ഭീകര സംഘം ഇരച്ചെത്തിയത്. ഭീകരാക്രമണത്തിൽ അഞ്ചു പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. പൊലീസും അർധസൈനിക വിഭാഗവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നാല് മണിക്കൂറായി നടക്കുകയാണ്. കറാച്ചി പൊലീസ് മേധാവിയും ഓഫിസും ആക്രമിക്കപ്പെട്ടതായി അധികൃതർ അറിയിച്ചു.

കറാച്ചി പൊലീസ് ആസ്ഥാനത്തേക്ക് ഗ്രനേഡുകൾ എറിഞ്ഞാണ് ആക്രമണം തുടങ്ങിയതെന്നാണ് റിപ്പോർട്ട്. പൊലീസ് മേധാവിയെ ബന്ധിയാക്കിയെന്നും സൂചനയുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം പാകിസ്ഥാൻ താലിബാൻ എന്ന ഭീകര സംഘടന ഏറ്റെടുത്തതായുള്ള റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

Anandhu Ajitha

Recent Posts

“മേയറും എംഎൽഎയും മോശമായി പെരുമാറി! ” – നടുറോഡിലെ തർക്കത്തിൽ തന്റെ ഭാഗം വിശദീകരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവർ

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും നടുറോഡിൽ കെഎസ്ആര്‍ടിസി ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട സംഭവത്തിൽ…

12 mins ago

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് അണുബാധയേറ്റ യുവതി മരിച്ചു; ചികിത്സ പിഴവ് എന്ന് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അണുബാധ ഉണ്ടായ യുവതി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ…

57 mins ago

90 കിലോ മയക്കുമരുന്നുമായി 14 പാകിസ്ഥാൻ പൗരന്മാർ ഗുജറാത്ത് തീരത്ത് പിടിയിൽ ! സംഘം വലയിലായത് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഗുജറാത്ത് ഭീകര വിരുദ്ധ സേനയും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ഗുജറാത്ത് ഭീകര വിരുദ്ധ സേനയും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ 90 കിലോയോളം മയക്കുമരുന്നുമായി…

2 hours ago

കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് !കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി

തിരുവനന്തപുരം : കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു…

2 hours ago