Thursday, March 28, 2024
spot_img

വിറങ്ങലിച്ച് പാകിസ്ഥാൻ!!
കറാച്ചി പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം; ഉദ്യാഗസ്ഥർ ബന്ദികളെന്ന് സൂചന;
ഏറ്റുമുട്ടൽ തുടരുന്നു

കറാച്ചി : പാകിസ്ഥാനിലെ കറാച്ചി പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം. സംഭവസ്ഥലത്ത് കനത്ത വെടിവയ്പ്പും തുടർസ്ഫോടനങ്ങളും തുടരുകയാണ്. പ്രാദേശിക സമയം 7 മണിയോടെയാണ് 10 അംഗങ്ങൾ അടങ്ങിയ ഭീകര സംഘം ഇരച്ചെത്തിയത്. ഭീകരാക്രമണത്തിൽ അഞ്ചു പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. പൊലീസും അർധസൈനിക വിഭാഗവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നാല് മണിക്കൂറായി നടക്കുകയാണ്. കറാച്ചി പൊലീസ് മേധാവിയും ഓഫിസും ആക്രമിക്കപ്പെട്ടതായി അധികൃതർ അറിയിച്ചു.

കറാച്ചി പൊലീസ് ആസ്ഥാനത്തേക്ക് ഗ്രനേഡുകൾ എറിഞ്ഞാണ് ആക്രമണം തുടങ്ങിയതെന്നാണ് റിപ്പോർട്ട്. പൊലീസ് മേധാവിയെ ബന്ധിയാക്കിയെന്നും സൂചനയുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം പാകിസ്ഥാൻ താലിബാൻ എന്ന ഭീകര സംഘടന ഏറ്റെടുത്തതായുള്ള റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

Related Articles

Latest Articles