Tuesday, September 29, 2026

കാശ്മീരില്‍ സൈനികര്‍ക്കു നേരെ ആക്രമണം, രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈനികര്‍ക്കു നേരെ തീവ്രവാദികളുടെ ആക്രമണം. ബന്ദിപുരയിലാണ് സൈന്യത്തിന് നേരെ ആക്രമണം നടന്നത്. ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്.

രണ്ട് തീവ്രവാദികളെ വധിച്ചതായും അവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും കാശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. അതേസമയം, ഉറിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ വീണ്ടും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവയ്പ്പ് നടത്തി. ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തി.

Related Articles

Latest Articles