Saturday, January 10, 2026

മാദ്ധ്യമ പ്രവ‍ർത്തകന്റെ മേലങ്കി അണിഞ്ഞ് ഭീകര പ്രവർത്തനം! ഹമാസ് നേതാവ് അനസ് അൽ-ഷെരീഫിനെ വധിച്ച് ഇസ്രയേൽ

​ഗാസ: മാദ്ധ്യമ പ്രവ‍ർത്തകന്റെ മേലങ്കി അണിഞ്ഞ് ഭീകര പ്രവർത്തനം നടത്തിയിരുന്ന ഹമാസ് നേതാവിനെ വധിച്ച് ഇസ്രയേൽ. അൽജസീറയിലെ മാദ്ധ്യമ പ്രവർത്തനായിരുന്ന അനസ് അൽ-ഷെരീഫാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം അൽ-ഷിഫ ആശുപത്രിയുടെ പ്രധാന ഗേറ്റിന് പുറത്തുള്ള ടെന്റിൽ നടത്തിയ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അനസ് അൽ-ഷെരീഫ് അടക്കം 7 പേരാണ് കൊല്ലപ്പെട്ടത്.

അൽ-ഷെരീഫ് ഒരു പത്രപ്രവർത്തകന്റെ വേഷം കെട്ടിയ ഹമാസ് സെല്ലിന്റെ തലവനാണെന്ന് ഐഡിഎഫ് ചൂണ്ടിക്കാട്ടി. അൽ-ഷെരീഫ് നിന്ന് കണ്ടെടുത്ത പരിശീലന രേഖകൾ, കോൺടാക്റ്റ് ലിസ്റ്റുകൾ, ശമ്പള വിശദാംശങ്ങൾ എന്നിവയുൾപ്പെടെയുള്ള രേഖകൾ ഹമാസുമായുള്ള ബന്ധം തെളിയിക്കുന്നതായി ഐഡിഎഫ് വൃത്തങ്ങൾ പറഞ്ഞു.

എന്നാൽ അൽ ജസീറയും ഈ ആരോപണം തള്ളിക്കളഞ്ഞു. അനസ് അൽ-ഷെരീഫിനെൊപ്പം മുഹമ്മദ് ഖ്രീഖ് എന്ന മാദ്ധ്യമപ്രവർത്തകരും ക്യാമറാമാൻമാരായ ഇബ്രാഹിം സഹർ, മുഹമ്മദ് നൗഫൽ, മോമെൻ അലിവ എന്നിവരും കൊല്ലപ്പെട്ടതായി അൽ ജസീറ സ്ഥിരീകരിച്ചു.

Related Articles

Latest Articles