ശ്രീനഗർ: കശ്മീരിൽ വീണ്ടും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ (Terrorist Attack In Jammu Kashmir). അനന്തനാഗിലെ അർവാനിയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്ന് പുലർച്ചെയോടെയാണ് ഏറ്റുമുട്ടൽ മേഖലയിൽ ആക്രമണം ആരംഭിച്ചതെന്ന് ജമ്മു കശ്മീർ പോലീസ് പറഞ്ഞു.
പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്‌ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെ ഭീകരർ ആക്രമിക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരിക്കുന്ന താവളം സുരക്ഷാ സേന വളഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
അതേസമയം കഴിഞ്ഞ ദിവസവും ജമ്മുവിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് നാല് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

