Saturday, May 18, 2024
spot_img

കാബൂള്‍ ഭീകരാക്രമണം; അഫ്ഗാൻ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ഭീകരവാദത്തിനെതിരെയുളള അഫ്ഗാൻ സർക്കാരിന്റെ ധീരമായ പോരാട്ടത്തിന് ഇന്ത്യയുടെ പിന്തുണ എപ്പോഴുമുണ്ടാകും

ദില്ലി: കാബൂളിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെയാണ് കാബൂൾ സർവകലാശാലയിൽ ഭീകരാക്രമണം നടന്നത്. പുസ്തകോത്സവം നടക്കുകയായിരുന്ന സർവ്വകലാശാലയിൽ അതിക്രമിച്ചു കയറിയ അക്രമി സംഘം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ, 19 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സർവകലാശാലയിൽ നടന്ന ഭീകരാക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ പ്രധാനമന്ത്രി, അഫ്ഗാൻ സർക്കാരിന് പിന്തുണയും പ്രഖ്യാപിച്ചു.

“കാബൂൾ സർവകലാശാലയിൽ നടന്ന ഭീകരാക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. കൊല്ലപ്പെട്ടവരുടെയും മുറിവേറ്റവരുടെ യും കുടുംബാംഗങ്ങളോടൊപ്പം ഞങ്ങളുടെ പ്രാർത്ഥനകൾ ഉണ്ട്. ഭീകരവാദത്തിനെതിരെ ഉള്ള അഫ്ഗാൻ സർക്കാരിന്റെ ധീരമായ പോരാട്ടത്തിന് ഇന്ത്യയുടെ നിരുപാധിക പിന്തുണ ഇനിയുമുണ്ടാകുമെന്ന് ഈയൊരു സന്ദർഭത്തിൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നു”- എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

Related Articles

Latest Articles