Saturday, May 18, 2024
spot_img

ഈഫൽ ടവറിന് സമീപം ഭീകരാക്രമണം ! ജർമ്മൻ വിനോദസഞ്ചാരി മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു; അക്രമി അല്ലാഹു അക്ബർ” മുഴക്കിയതായി ദൃക്സാക്ഷികൾ

ഫ്രാൻസിലെ പാരീസിൽ ഈഫൽ ടവറിന് സമീപം നടന്ന ഭീകരാക്രമണത്തിൽ ഒരു ജർമ്മൻ ടൂറിസ്റ്റ് കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രായം ഇരുപതുകളിലെന്ന് തോന്നിക്കുന്ന ഫ്രഞ്ച് പൗരനായ പ്രതിയെ അറസ്റ്റ് ചെയ്തു, ആക്രമണത്തിനിടെ ഇയാൾ “അല്ലാഹു അക്ബർ” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സംഭവത്തെ ഭീകരാക്രമണമായി അപലപിക്കുകയും കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു. പ്രതി മുമ്പ് 2016ൽ മറ്റൊരു ആക്രമണം ആസൂത്രണം ചെയ്‌തതിന് ശിക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും 2020ൽ ജയിൽ മോചിതനാകുകയായിരുന്നു. ഇയാൾ മാനസികരോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നുവെന്നും പറയപ്പെടുന്നു.

ഇക്കഴിഞ്ഞ ഒക്ടോബറിൽ അദ്ധ്യാപികയെ മാരകമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം അതീവ ജാഗ്രത പുലർത്തിയിരുന്ന ഫ്രാൻസിൽ ഈ സംഭവം തീവ്രവാദത്തെക്കുറിച്ചുള്ള വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്. 130 പേരുടെ മരണത്തിനിടയാക്കിയ 2015 ലെ ആക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് ഇപ്പോഴും കരകയറാത്ത തലസ്ഥാനത്ത് ശനിയാഴ്ച നടന്ന ആക്രമണം ആശങ്കയുയർത്തിയിട്ടുണ്ട്. ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്,

Related Articles

Latest Articles