നിയസഭ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കോൺഗ്രസ്സിനും സിപിഎമ്മിനും കനത്ത തിരിച്ചടിയായാണ് ലഭിച്ചിരിക്കുന്നത് . അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യഥാർത്ഥ കലഹം തുടങ്ങിയത് സംസ്ഥന കോൺഗ്രസിലും സിപിഎമ്മിലുമാണ് .കോൺഗ്രസിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ ആണ് രംഗത്തെത്തിയത് . രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ്ങ് സീറ്റുകളിൽ സിപിഎമ്മിനുണ്ടായ പരാജയത്തിന്റെ കാരണം കോൺഗ്രസാണെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം.
ചില്ലറ വോട്ടിനാണ് സിപിഎം സ്ഥാനാർഥികൾ പരാജയപ്പെട്ടത്. ഒറ്റയ്ക്ക് ജയിക്കാമെന്ന തൻപ്രമാണിത്തമാണ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ പരാജയത്തിനു കാരണമായതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. മധ്യപ്രദേശിലും ഛത്തിസ്ഗഡിലും രാജസ്ഥാനിലും ഒപ്പം കൂട്ടേണ്ടവരെ കൂട്ടിയില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.മതേതര കക്ഷികളെ ഒന്നിപ്പിക്കാൻ കോൺഗ്രസിനായില്ല.
അതിനുള്ള അന്തരീക്ഷം സൃഷ്‌ടിക്കാനും അവർക്ക് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. വാർത്താസമ്മേളനത്തിലാണ് പിണറായിയുടെ വിമർശനം. മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥിനെയും അദ്ദേഹം കടന്നാക്രമിച്ചു.അതേസമയം, രാജസ്ഥാനിലെ ആകെയുള്ള രണ്ട് സിറ്റിംഗ് സീറ്റുകളും സിപിഎമ്മിന് നഷ്‌ടമായിരുന്നു. ആദ്യഘട്ടത്തിൽ മുന്നിൽ നിന്നെങ്കിലും പിന്നീട് ബിജെപി തരംഗത്തിൽ അവരും വീഴുകയായിരുന്നു.
ആകെ 17 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇക്കുറി രാജസ്ഥാനിൽ സി.പി.എം. പ്രഖ്യാപിച്ചത്.ഇതിൽ പാർട്ടിയുടെ സിറ്റിംഗ് എംഎൽഎമാരായിരുന്ന ബൽവാൻ പൂനിയ , ഗിർധാരി ലാൽ മഹിയ എന്നിവർ വീണ്ടും ജയം ലക്ഷ്യമിട്ട് മത്സരിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് ഒട്ടാകെ അലയടിച്ച ബിജെപി തരംഗത്തിൽ അവർക്കും തോൽവി വഴങ്ങേണ്ടി വന്നു.
കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനെ ഒതുക്കാൻ അവസാനം കേന്ദ്രത്തിന്റെ മുന്നിൽ കൈ കൂപ്പി കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ വരെ രംഗത്തെത്തിയിരുന്നു ,ഏതെല്ലാം ഇന്ത്യ മുന്നണിയിൽ വിമർശനത്തിന് കാരണമായിട്ടുണ്ട് ,കടുത്ത ആരോപണങ്ങൾ ഉയർത്തിയാണ് സംസ്ഥാനത്ത് കോൺഗ്രസ്സ് നേതൃത്വം ദിവസേന സി പി എമ്മിനെതിരെ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ് . ഇത് ദേശീയതലത്തിൽ രണ്ട് മുന്നണികൾക്കും തിരിച്ചടിയായി മാറി എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
സംസ്ഥാനത്ത് പ്രൗഡിയോടെ നടത്തുന്ന നവകേരള സദസിൽ പിണറായി വിജയൻ ചെയ്തുകൂട്ടുന്ന തോന്നിവാസം ഓരോ ദിവസവും പൊക്കി കൊണ്ട് വരുന്നത് കോൺഗ്രസ്സുകാർ തനനെയാണ് ,ദേശീയതലത്തിൽ കോൺഗ്രസ്സും സിപീഎമ്മും സൗഹൃദത്തിൽ ആണങ്കിൽ സംസ്ഥാനത്ത സി പി എമ്മിന്റെ വില്ലന്മാരാണ് കോൺഗ്രസ്സുകാർ. തെരഞ്ഞെടുപ്പിൽ ഉണ്ടായ പറയജയം പ്രതിഫലിച്ചിരിക്കുന്നത് ഇന്ത്യ മുന്നണിയിൽ ആണ് . വൈകാതെ ഇന്ത്യ മുന്നണിയിൽ ഒരു പൊട്ടിത്തെറി ഉണ്ടാകുന്നത് നമുക്ക് കാണാം. ഏതായാലും ഇ തോൽവി ഇരു മുന്നണികളുടെയും അഹങ്കാരത്തിനുള്ള തിരിച്ചടി കൂടെയാണ്

