Sunday, May 19, 2024
spot_img

വിദേശ തീവ്രവാദ സംഘങ്ങളുമായി തുടർച്ചയായി ഫോണിൽ ബന്ധപ്പെട്ട എന്‍ജിനിയറിങ് വിദ്യാർത്ഥി കസ്റ്റഡിയിൽ; ചോദ്യം ചെയ്യൽ തുടരുന്നു

ചെന്നൈ: തിരുപ്പത്തൂര്‍ ജില്ലയിലെ ആമ്പൂരിലെ അന്‍വര്‍ അലി(22)യെ തീവ്രവാദ ബന്ധമുണ്ടെന്ന പരാതിയില്‍ ക്യൂബ്രാഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തു. വിദേശരാജ്യങ്ങളിലെ തീവ്രവാദ സംഘങ്ങളുമായി തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അറിയിച്ചതിനെ തുടര്‍ന്നാണ് എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ അലിയെ കസ്റ്റഡിയിലെടുത്തതെന്ന് ക്യുബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.

ശനിയാഴ്ച അതിരാവിലെയാണ് അന്‍വര്‍അലിയെ ആമ്പൂരിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. വിലകൂടിയ രണ്ട് വിദേശ നിര്‍മിത മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ തുടരുകയാണ്. തീവ്രവാദികളുമായി ബന്ധമുള്ളവരെ കണ്ടെത്താനായി കേന്ദ്ര ഇന്റലിജന്‍സ് രഹസ്യ അന്വേഷണം നടത്തിവരികയാണ്. തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനാല്‍ ഈ മാസം 24-ന് ബെംഗളൂരില്‍ അക്ബര്‍ ഹുസൈന്‍ (27) എന്നയാള്‍ അറസ്റ്റിലായിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ സേലത്ത് താമസിച്ചിരുന്ന പശ്ചിമബംഗാള്‍ സ്വദേശിയെയും അറസ്റ്റ് ചെയ്തിരുന്നു. അക്ബര്‍ അലി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈറോഡിലെ ഒരു യുവാവിനെയും ദേശീയ അന്വേഷണ എജന്‍സി ചോദ്യംചെയ്തിരുന്നു.

Related Articles

Latest Articles