Friday, May 3, 2024
spot_img

തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് പിടിയിലായ ഭീകരരെ ഇന്ന് ബംഗളൂരുവിലെത്തിക്കും; അറസ്റ്റിലായത് ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതിയുള്‍പ്പെടെ

തിരുവനന്തപുരം: എന്‍.ഐ.എ. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റുചെയ്ത കണ്ണൂര്‍ കൊയ്യം സ്വദേശിയും ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകനുമായ ഷുഹൈബിനെ ഇന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകും.
2008 മുതല്‍ ബെംഗളൂരുവിലെ തീവ്രവാദ വിരുദ്ധ സേന അന്വേഷിക്കുന്ന പ്രതിയാണ് ഹുഹൈബ്. ബെംഗളൂരു സ്‌ഫോടനക്കേസിലെ 32-ാം പ്രതിയായ ഷുഹൈബിനെ കൊണ്ടുപോകാന്‍ അവിടെ നിന്ന് രണ്ട് ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.

ഷുഹൈബിന്റെ കൂടെ എത്തിച്ച ഉത്തര്‍പ്രദേശ് ശരണ്‍പുര്‍ ദേവ്ബന്ദ് ഫുല്ല സ്വദേശിയും ലഷ്‌കറെ തൊയ്ബ പ്രവര്‍ത്തകനുമായ മുഹമ്മദ് ഗുല്‍നവാസിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഒന്നരവര്‍ഷമായി സൗദിയിലെ ജയിലിലായിരുന്ന ഇരുവരെയും അവിടെനിന്ന് നാടുകടത്തി ഇവിടെയെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവര്‍ക്കുമെതിരേ എന്‍.ഐ.എ. തിരച്ചില്‍ നോട്ടീസ് നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു. ഇവരെ അറസ്റ്റുചെയ്യാന്‍ എന്‍.ഐ.എ. ദീര്‍ഘകാലമായി ശ്രമിച്ചുവരുകയായിരുന്നു അതിനിടയിലാണ് അതീവരഹസ്യമായി എന്‍.ഐ.എ. നടത്തിയ നീക്കത്തിലൂടെ ഇവര്‍ പിടിയിലായത്. .

Related Articles

Latest Articles