Monday, December 22, 2025

തീവ്രവാദികൾ രാജ്യത്തിനകത്തെ ഗുണ്ടാ സംഘങ്ങളുമായും കള്ളക്കടത്തുകാരുമായും ലഹരി മാഫിയയുമായും ബന്ധം സ്ഥാപിക്കുന്നു; നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്, വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ദില്ലി: നാല് സംസ്ഥാനങ്ങളിൽ എൻഐഎയുടെ വ്യാപക റെയ്ഡ്. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് എൻഐഎ റെയ്ഡ് നടത്തിയത്. ദില്ലി ഉൾപ്പെടെ 40 ഇടങ്ങളിലാണ് ഒരേ സമയം മിന്നൽ പരിശോധന നടക്കുന്നത്.

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ദില്ലി, എന്നിവിടങ്ങളിലാണ് റെയ്ഡ്. ഇന്ത്യയിലും വിദേശത്തുമുള്ള തീവ്രവാദികൾ, ഗുണ്ടാസംഘങ്ങൾ, മയക്കുമരുന്ന് കള്ളക്കടത്തുകാർ തുടങ്ങിയവർക്ക് തീവ്രവാദബന്ധമുള്ളതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ വിദേശ രാജ്യങ്ങളിൽ നിന്ന് ഫണ്ട് ലഭിക്കുന്നുണ്ടെന്ന രഹസ്യ വിവരം അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

പ്രധാനമായും തീവ്രവാദ മയക്കുമരുന്ന് കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ഉദ്യോഗസ്ഥർ പരിശോധന. നടത്തുന്നത്. എൻഐഎയുടെ പ്രത്യേക സംഘങ്ങൾ, സംസ്ഥാന പോലീസ് സേനയുമായി ഏകോപിപ്പിച്ച് ചില പ്രത്യേക ഇൻപുട്ടുകളുടെ അടിസ്ഥാനത്തിലാണ് ഗുണ്ടാസംഘങ്ങളുടെ രഹസ്യ താവളത്തിൽ ഒരേസമയം റെയ്ഡുകൾ നടത്തിയത്. റെയ്ഡിൽ നിരവധി ആയുധങ്ങൾ കണ്ടെടുത്തതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മയക്ക് മരുന്നു കടത്തിലുടെ ഭീകരതയ്‌ക്ക് സാമ്പത്തിക സഹായം എത്തുന്നത് തടയാനാണ് റെയ്ഡ്.

Related Articles

Latest Articles