Saturday, January 3, 2026

താളിയോല രേഖാ മ്യൂസിയം ഉടന്‍ തിരുവനന്തപുരത്ത് ; പ്രഖ്യാപനവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം; സംസ്ഥാന പുരാരേഖാ വകുപ്പിന് കീഴിൽ ഒരു കോടിയിലധികം വരുന്ന താളിയോലകള്‍ സംരക്ഷിക്കണം എന്ന ലക്ഷ്യത്തോടുകൂടി താളിയോല രേഖാ മ്യൂസിയം തിരുവനന്തപുരത്ത് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി .

ചരിത്രപഠനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വേണ്ടി ഇന്റര്‍നാഷണല്‍ ആർക്കൈവ്സ് ആന്‍ഡ് ഹെറിറ്റേജ് സെന്റര്‍ സ്ഥാപിക്കും.തുടർന്ന് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പുരാരേഖകള്‍ കൈവശമുള്ളത് കേരള ആര്‍ക്കൈവ്സിനാണ്..ഈ രേഖകള്‍ സംരക്ഷിക്കുകയും ഡിജിറ്റലൈസ് ചെയ്ത രേഖകള്‍ ആവശ്യമുള്ളവര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിപ്പിക്കുക്കയും ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു ..

Related Articles

Latest Articles