sabarimala opened for Makaravilakku festival.
സന്നിധാനം : ശബരിമലയിലെ 41 ദിവസം നീണ്ട മണ്ഡലകാലത്തിനു ഇന്ന് പരിസമാപ്തി. ശരണം വിളികളോടെ തങ്കയങ്കി ഇന്നലെ വൈകുന്നേരത്തോടെ സന്നിധാനത്തെത്തി. ശേഷം തങ്കയങ്കി ചാര്ത്തി അയ്യപ്പനുള്ള മഹാ ദീപാരാധനയും നടന്നു. ചൊവ്വാഴ്ചയാണ് ആറന്മുളയില് നിന്ന് പുറപ്പെട്ട തങ്ക അങ്കിയെ ശരംകുത്തിയില് വച്ച് ദേവസ്വം അധികൃതര് സ്വീകരിച്ചത്. ഇന്ന് 11.40 നും 12.20 നും മധ്യേയുള്ള മിഥുനം രാശിയിലാണ് മണ്ഡലകാലത്തിനു സമാപനം കുറിച്ചുള്ള മണ്ഡലപൂജ നടക്കുക.
ഇന്നലെ തങ്കയങ്കി ചാര്ത്തിയുള്ള മഹാ ദീപാരാധന തൊഴാനായി നൂറുകണക്കിന് തീര്ത്ഥാടകരാണ് ഉണ്ടായിരുന്നത്. പൂര്ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള് പാലിച്ചുകൊണ്ടായിരുന്നു ദീപാരാധന നടന്നത്. ഇന്ന് നടക്കാനിരിക്കുന്ന മണ്ഡല പൂജയും കര്ശനമായും കൊവിഡ് പ്രോട്ടോക്കോള് പാലിച്ചുകൊണ്ട് തന്നെയാണ് നടക്കുക. വൈകിട്ട് 8.50 ന് ഹരിവരാസനം പാടി നടയടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഇനി 30 ന് വൈകിട്ടാണ് വീണ്ടും നട തുറക്കുക. ഡിസംബര് 30 മുതല് ജനുവരി 20 വരെയാണ് മകരവിളക്ക് ഉത്സവം നടക്കുന്നത്.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…