Monday, December 29, 2025

താഴത്തങ്ങാടിയിൽ ദമ്പതികളെ കാണാതായ സംഭവം; മറനീക്കാൻ ക്രൈം ബ്രാഞ്ച്; മറിയപ്പള്ളിയിലെ പാറക്കുളം വറ്റിക്കാനൊരുങ്ങി ഉദ്യോഗസ്ഥ സംഘം

കോട്ടയം: താഴത്തങ്ങാടി അറുപറയില്‍ നിന്നും കാണാതായ ഹാഷിം, ബബീബ ദമ്പതികൾക്കായി ക്രൈംബ്രാഞ്ച് സംഘം മറിയപ്പള്ളിയിലെ പാറക്കുളത്തിൽ തിരച്ചിൽ ആരംഭിച്ചു. 2017 മെയ് മാസത്തിലെ ഹർത്താൽ ദിനത്തിൽ ആണ് താഴത്തങ്ങാടിയിൽ നിന്നും ദമ്പതികളെ കാണാതായത്. വർഷങ്ങൾ ഇത്രയുമായിട്ടും ഇരുവരെയും പറ്റിയുള്ള യാതൊരു വിവരവും പോലീസിന് ലഭിച്ചിരുന്നില്ല. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് (Crime Branch) കൈമാറുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് ഇരുവരുടെയും വാഹനം കണ്ടെത്താമെന്ന പ്രതീക്ഷയുമായി ക്രൈംബ്രാഞ്ച് സംഘം തിരച്ചില്‍ നടത്തുന്നത്. ക്രൈംബ്രാഞ്ച് എസ്പിയുടെയും ഡിവൈഎസ്പിയുടെയും നേതൃത്വത്തിലുള്ള സംഘം രാവിലെ ജെസിബിയുമായി എത്തി പാറക്കുളം വൃത്തിയാക്കുകയാണ്. നേരത്തെ ചങ്ങനാശേരി മഹാദേവന്‍ കൊലപാതകത്തില്‍ കൊല്ലപ്പെട്ട മഹാദേവന്റെ മൃതദേഹം കണ്ടെടുത്തത് ഈ പാറക്കുളത്തില്‍ നിന്നായിരുന്നു. ഈ സാഹചര്യത്തിലാണ് പാറക്കുളം കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചം സംഘം തീരുമാനിച്ചിരിക്കുന്നത്.

Related Articles

Latest Articles