Tuesday, May 21, 2024
spot_img

കണ്ണൂർ സർവ്വമംഗള ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പത്താമത് പ്രൊഫ.ടി.ലക്ഷ്മണൻ സ്മാരക സർവ്വമംഗള പുരസ്‌കാരം പി.പി മുകുന്ദന്…

കണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന സർവ്വമംഗള ചാരിറ്റബിൾ ട്രസ്റ്റ് നൽകിവരുന്ന പത്താമത് പ്രൊഫ.ടി.ലക്ഷ്മണൻ സ്മാരക സർവ്വമംഗള പുരസ്കാരത്തിന് ബി.ജെ.പി മുൻ ദക്ഷിണേന്ത്യാ സംഘടനാ സെക്രട്ടറി പി.പി മുകുന്ദൻ അർഹനായി.2020 ഫെബ്രുവരി 1 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കണ്ണൂർ ചേംബർ ഹാളിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രീയ സ്വയം സേവക സംഘം മുൻ അഖില ഭാരതീയ ബൗദ്ധിക്ക് പ്രമുഖ് മാനനീയ.ആർ.ഹരി പുരസ്‌കാരം സമ്മാനിക്കും.പ്രസ്തുത ചടങ്ങിൽ റിട്ട.ജസ്റ്റിസ് കെ.പി ജ്യോതീന്ദ്രനാഥ്‌,ചിന്മയ മിഷൻ കേരള ചീഫ് സ്വാമി വിവിക്താനന്ദ സരസ്വതി,ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും.രാഷ്ട്രീയ,സാമൂഹ്യ,സാംസ്കാരിക മേഖലകൾക്ക് നൽകിയ സമഗ്ര സംഭാവനകളാണ് പി.പി മുകുന്ദനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

Related Articles

Latest Articles