Sunday, December 14, 2025

63കാരിയേയും അയല്‍പക്കത്തെ പുതിയ താമസക്കാരനായ 69കാരനെയും കാണാനില്ല; പരാതി നൽകി വയോധികയുടെ കുടുംബം; അന്വേഷണം ആരംഭിച്ച് പോലീസ്

മലപ്പുറം: കരുവാരകുണ്ടില്‍ 63കാരിയെയും അയല്‍പക്കത്ത് താമസത്തിനെത്തിയ 69കാരനെയും കാണാനില്ല. കേരള എസ്റ്റേറ്റ് മേലെ പാന്ത്ര സ്വദേശിനിയെയും തിരുവനന്തപുരം സ്വദേശിയായ വൃദ്ധനേയുമാണ് കാണാതായത്. തുടർന്ന് വയോധികയുടെ കുടുംബം ഇവരെ കാണാനില്ലെന്ന് കണിച്ച്‌ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

കാണാതായ വയോധികയുടെ വീടിന് സമീപം താമസിക്കുന്നയാളാണ് തിരുവനന്തപുരം സ്വദേശിയായ 69കാരൻ. ഏഴ് മാസം മുമ്പ് തിരുവനന്തപുരത്ത് നിന്ന് തൊഴില്‍ തേടി വന്നതാണ് ഇയാള്‍. വയോധിക ഭര്‍ത്താവിന്റെ കൂടെയാണ് താമസം. ഒരു മാസം മുമ്പാണ് ഇയാള്‍ വയോധികയുടെ വീടിനടുത്തുള്ള ഷെഡിലേക്ക് താമസം മാറിയത്. രണ്ട് പേരെയും കഴിഞ്ഞയാഴ്ച മുതലാണ് കാണാതായത്. കരുവാരകുണ്ട് പോലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles