Monday, May 13, 2024
spot_img

പുതിയ ഓഫീസ് സമുച്ചയത്തിൽ ഗണപതി ഹോമത്തോടെ തുടക്കം; തത്വമയി വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക്; ഇനി കവടിയാറുള്ള ഓഫീസ് സ്റ്റുഡിയോ കോംപ്ലക്സിൽ നിന്ന്

തിരുവനന്തപുരം: പുതിയ കാലഘട്ടത്തിന്റെ മാദ്ധ്യമ മേഖലയായ ഡിജിറ്റൽ മാദ്ധ്യമ രംഗത്ത് കഴിഞ്ഞ അഞ്ചുവർഷമായി സുസ്ഥിരതയോടെ മാതൃകാ പ്രവർത്തനം നടത്തുന്ന തത്വമയി ഇനി പുതിയ ഓഫീസ് സമുച്ചയത്തിലേക്ക്. ഇന്ന് രാവിലെ ഗണപതി ഹോമത്തോടെ പ്രവർത്തനം കവടിയാർ, അമ്പലമുക്ക് ശ്രീവിലാസ് ലൈനിലെ പുതിയ ഓഫീസ് സമുച്ചയത്തിലേക്ക് മാറ്റി. 183 രാജ്യങ്ങളിൽ നിന്നായി 7.2 മില്യൺ പേജ് വ്യൂസ് ഉള്ള തത്വമയിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഇതിനോടകം തന്നെ ജനകീയമാണ്.

യൂട്യൂബിൽ മാത്രം അഞ്ചുലക്ഷത്തോളം വരിക്കാരുള്ള, നിലവാരമുള്ള വാർത്തകളും, തത്സമയ കാഴ്ചകളും പ്രേക്ഷകരിലേക്കെത്തിക്കുന്ന തത്വമയി ഇനി സാങ്കേതികത്തികവോടെ ഒരുക്കിയ ഓഫീസ് സ്റ്റുഡിയോ കോംപ്ലെക്സിൽ നിന്നാകും പ്രവർത്തിക്കുക.

Related Articles

Latest Articles