Tuesday, May 28, 2024
spot_img

ആരോപണം വ്യാജം! ; എം വി ഗോവിന്ദനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ

മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പോക്‌സോ കേസിൽ ബന്ധമുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആരോപണം നിഷേധിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി രംഗത്ത് വന്നു. സിപിഎം തനിക്കെതിരെ ശുദ്ധ നുണകൾ പ്രചരിപ്പിക്കുകയാണെന്നും എം.വി ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

“പോക്‌സോ കേസിൽ അതിജീവിത നൽകിയ രഹസ്യമൊഴി എം.വി ഗോവിന്ദൻ എങ്ങനെ അറിഞ്ഞു? അതിജീവിതയുടെ അഭിഭാഷകൻ മാദ്ധ്യമങ്ങളോട് സംസാരിച്ചിരുന്നു. തനിക്കെതിരെ ആരോപിക്കപ്പെടുന്ന പരാമർശം പെൺകുട്ടി നൽകിയിട്ടില്ല എന്നാണ് അഭിഭാഷകൻ പറഞ്ഞത്. ആര് പറഞ്ഞത് വിശ്വസിക്കണം. തട്ടിപ്പ് കേസിൽ തന്നെ പ്രതിയാക്കുന്നത്തിന് സിപിഐഎം നടത്തിയ ആസൂത്രണത്തിൻ്റെ തെളിവാണിത്” – സുധാകരൻ പറഞ്ഞു.

നേരത്തെ ക്രൈം ബ്രാഞ്ചും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആരോപണം തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു. സുധാകരനെ ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കിയത് തട്ടിപ്പുക്കേസില്‍ മാത്രമാണെന്നും നിലവില്‍ അതിജീവിതയുടെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു മൊഴി സുധാകരനെതിരേയില്ലന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. 164-ാം വകുപ്പ് പ്രകാരം പരാതിക്കാരി നല്‍കിയ മൊഴി സി.പി.എം. സംസ്ഥാന സെക്രട്ടറിക്ക് എങ്ങനെ ലഭിച്ചുവെന്നതടക്കമുള്ള ചോദ്യം നിലനില്‍ക്കെയാണ് വിശദീകരണവുമായി ക്രൈംബ്രാഞ്ച് മുന്നോട്ടു വന്നത്.

Related Articles

Latest Articles