Wednesday, May 15, 2024
spot_img

സുധാകരനെതിരെ അതിജീവിതയുടെ മൊഴിയില്ല,ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കിയത് തട്ടിപ്പുക്കേസില്‍ മാത്രം’; ഗോവിന്ദന്റെ ആരോപണങ്ങൾ മുളയിലേ നുള്ളി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : പോക്‌സോ കേസില്‍ ആജീവനാന്തം തടവിന് ശിക്ഷിക്കപ്പെട്ട പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നവെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വെളിപ്പെടുത്തലിനെ മുളയിലേ നുള്ളി ക്രൈംബ്രാഞ്ച്. സുധാകരനെ ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കിയത് തട്ടിപ്പുക്കേസില്‍ മാത്രമാണെന്നും നിലവില്‍ അതിജീവിതയുടെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു മൊഴി സുധാകരനെതിരേയില്ലന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസില്‍ വിധി വന്ന് തൊട്ടടുത്ത ദിവസമാണ് ഗുരുതര ആരോപണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി മുന്നോട്ടുവന്നത്. ഇതിന്റെ കൂടെ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് വിശദീകരണം. സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയെ ഉദ്ധരിച്ചായിരുന്നു എം.വി. ഗോവിന്ദന്‍ കെ. സുധാകരനെതിരേ ഗുരുതര ആരോപണം ഉന്നയിച്ചത്. 164-ാം വകുപ്പ് പ്രകാരം പരാതിക്കാരി നല്‍കിയ മൊഴി സി.പി.എം. സംസ്ഥാന സെക്രട്ടറിക്ക് എങ്ങനെ ലഭിച്ചുവെന്നതടക്കമുള്ള ചോദ്യം നിലനില്‍ക്കെയാണ് വിശദീകരണവുമായി ക്രൈംബ്രാഞ്ച് മുന്നോട്ടു വന്നത്.

Related Articles

Latest Articles