Saturday, May 4, 2024
spot_img

വിജയ് കാന്തിനെ അവസാന നോക്ക് കാണാനെത്തിയ നടൻ വിജയ്ക്ക് നേരെ ചെരുപ്പേറ്; വീഡിയോ വൈറൽ

നടൻ വിജയകാന്തിനെ അവസാനനോക്ക് കാണാനെത്തിയ നടൻ വിജയ്ക്ക് നേരെ ചെരുപ്പേറ്. താരത്തെ കൂട്ടത്തിൽ നിന്ന് ഒരാൾ ചെരുപ്പ് എറിയുകയായിരുന്നു. ചെന്നെെയിലെ ഡിഎംഡികെ ആസ്ഥാനത്ത് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയാണ്.
വിജയകാന്തിന് അന്തിമോപചാരം അറിയിച്ച് മടങ്ങവെ വിജയ്‌യെ പൊതുജനം പൊതിയുന്നതും ജനക്കൂട്ടത്തിൽ നിന്ന് ഒരാൾ ചെരിപ്പ് എറിയുന്നതും വീഡിയോയിൽ കാണാം. ആരാണ് ചെരിപ്പ് എറിഞ്ഞതെന്ന് വ്യക്തമല്ല. വളരെ വികാരാധീനനായാണ് വിജയ് ഇവിടെ എത്തിയത്. ബന്ധുക്കളെ ആശ്വസിപ്പിച്ച് മടങ്ങവെയായിരുന്നു ആക്രമണം.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തുന്നത്. വിജയ് ആരാധകരെല്ലാവരും വളരെ രോഷത്തോടെയാണ് വീഡിയോ ഷെയർ ചെയ്യുന്നത്.

അതേസമയം, നടൻ വിജയ്‌യെ നിരവധി അവസരങ്ങളിൽ വിജയകാന്ത് സഹായിച്ചിട്ടുണ്ട്.
വിജയ്‌യുടെ ആദ്യചിത്രങ്ങൾ കനത്ത തിരിച്ചടി നേരിട്ടപ്പോൾ വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖറിന്റെ അഭ്യർത്ഥന പ്രകാരം അന്നത്തെ സൂപ്പർതാരമായിരുന്ന വിജയകാന്ത് വിജയ്‌യുടെ ചിത്രത്തിൽ അഭിനയിച്ചിരുന്നു. സെന്ധൂരപാണ്ടി എന്ന ചിത്രം വൻ ഹിറ്റായി. വിജയകാന്ത് വിജയ്ക്ക് ചെയ്തത് വലിയ സഹായമായിരുന്നുവെന്നും അദ്ദേഹം അത് ചെയ്തില്ലെങ്കിൽ വിജയ് ഇവിടെ ഉണ്ടാകില്ലായിരുന്നുവെന്നും എസ് എ ചന്ദ്രശേഖർ പല സന്ദർഭങ്ങളിലും തുറന്ന് പറഞ്ഞിരുന്നു.

Related Articles

Latest Articles