Wednesday, January 7, 2026

ഉള്ളി വിലയിലുണ്ടാകുന്ന അസ്ഥിരത ഒഴിവാക്കുക ലക്ഷ്യം !കേന്ദ്ര സർക്കാർ നാളെ മുതൽ വിപണി വിലയിൽ കർഷകരിൽ നിന്ന് ഉള്ളി സംഭരിച്ചു തുടങ്ങും

വാർഷിക വേനൽക്കാല സീസണിൽ വിതരണത്തിൽ കുറവുണ്ടാകുന്നതിനെത്തുടർന്ന് ഉള്ളി വിലയിലുണ്ടാകുന്ന അസ്ഥിരത ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് 2024-25 വർഷത്തേക്ക് 5 ലക്ഷം ടൺ അടിയന്തര കരുതൽ ശേഖരം ഉണ്ടാക്കുന്നതിനായി കേന്ദ്ര സർക്കാർ നാളെ മുതൽ (ഏപ്രിൽ 1 ) വിപണി വിലയിൽ കർഷകരിൽ നിന്ന് ഉള്ളി സംഭരിക്കാൻ തുടങ്ങും. ഉള്ളി വില അനിയന്ത്രിതമായി വ്യത്യാസപ്പെടുന്നത് നിയന്ത്രിക്കുവാൻ ഈ കരുതൽ ശേഖരം ഉപയോഗിക്കും.

ഉള്ളി വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനാലും, മറ്റ് പല കാർഷിക ഉൽപന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉള്ളി വിലയിലെ വർദ്ധനവ് സാധാരണ ഇന്ത്യൻ കുടുംബത്തെ പ്രതികൂലമായി ബാധിക്കും എന്നതിനാലാണ് ഉള്ളി സംഭരിച്ചു വയ്ക്കുവാൻ കേന്ദ്ര സർക്കാർ നടപടിയെടുത്തിരിക്കുന്നത്. നേരത്തെ ഉത്പാദന കുറവും ലഭ്യത കുറവും ഉണ്ടായതിനാൽ ഡിസംബറിൽ ഉള്ളിയുടെ കയറ്റുമതി സർക്കാർ നിരോധിച്ചിരുന്നു.

സംഭരണത്തിനായി നാഫെഡും (നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ) എൻസിസിഎഫും (ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷൻ) ഉള്ളി കർഷകരെ മുൻകൂട്ടി രജിസ്റ്റർ ചെയ്യിപ്പിക്കും

Related Articles

Latest Articles