Tuesday, April 30, 2024
spot_img

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; വിവാഹത്തിന് 200 പേർക്ക് പങ്കെടുക്കാം; തിയേറ്ററുകളിൽ പ്രവേശിക്കാൻ ഒരു ഡോസ് വാക്‌സിൻ മതി; മറ്റ് ഇളവുകൾ ഇങ്ങനെ …

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ (Covid Restrictions In Kerala)കൂടുതൽ ഇളവ് പ്രഖ്യാപിച്ച് സർക്കാർ. ഇന്ന് ചേർന്ന പ്രത്യേക കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഇതുപ്രകാരം ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും സിനിമ തിയേറ്ററുകളിൽ പ്രവേശനം ലഭിക്കും. നിലവിൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമാണ് പ്രവേശന അനുമതി.

അതോടൊപ്പം വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്നതിനും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്‌. വിവാഹങ്ങളിൽ 100 മുതൽ 200 പേർക്ക് വരെ പങ്കെടുക്കാം. അടച്ചിട്ട ഹാളിലെ വിവാഹത്തിന് 100 പേർക്കാണ് പങ്കെടുക്കാൻ അനുമതി. തുറന്ന സ്ഥലമാണെങ്കിൽ 200 പേർക്ക് വരെ പങ്കെടുക്കാം. സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്നതിന് ശേഷമുള്ള സാഹചര്യവും ഇന്ന് ചേർന്ന അവലോകന യോഗത്തിൽ ചർച്ചയായി. സ്‌കൂൾ വിദ്യാർത്ഥികൾക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ പ്രത്യേക കരുതൽ നൽകാനും കൊറോണ അവലോകന യോഗത്തിൽ തീരുമാനിച്ചു. ഇത്തരം പ്രശ്‌നങ്ങൾ കാണുന്ന കുട്ടികൾക്ക് ഉടൻ ചികിത്സ ഉറപ്പാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

അതേസമയം “മരക്കാര്‍’’ തീയറ്ററുകളിലെത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി മന്ത്രി സജി ചെറിയാന്‍ സിനിമാ സംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തും. ചിത്രത്തിന്‍റെ നിര്‍മ്മാതാവിനും തീയറ്റര്‍ ഉടമകള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനാണ് ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നത്.

Related Articles

Latest Articles