Cinema

മമ്മൂക്കയുടെ കയ്യിൽ നിന്നാണ് അവാർഡും അനുഗ്രഹവും കിട്ടിയിരിക്കുന്നത്; ഇനി എന്നെ പിടിച്ചാ കിട്ടൂല്ല; മമ്മൂട്ടിയിൽ നിന്നും പുരസ്‌കാരം വാങ്ങിയ സന്തോഷം പങ്കുവച്ച് ടോവിനോ തോമസ്

മാഞ്ചസ്റ്ററിൽ നടന്ന നാലാമത് ആനന്ദ് ടി.വി ഫിലിം അവാർഡ്‌സിൽ എത്തിയ മലയാളി താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 2021ലെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായത് ടോവിനോ തോമസായിരുന്നു. മമ്മൂട്ടിയുടെ കയ്യിൽ നിന്നാണ് താരം പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ അതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ടൊവിനോ തോമസ്.

മമ്മൂക്കയിൽ നിന്ന് ഒരു അവാർഡും അനുഗ്രഹവും നല്ല വാക്കുകളും സ്വീകരിക്കുന്നതിന്റെ അവിശ്വസനീയമായ നിമിഷം. ഒപ്പം നിന്ന് അദ്ദേഹം എന്നെക്കുറിച്ച് സന്തോഷകരമായ കാര്യങ്ങൾ പറയുന്നത് കേൾക്കുന്നത് ശരിക്കും അതിശയിപ്പിക്കുന്നതായിരുന്നു. ജീവിതത്തിൽ ഇനി അങ്ങോട്ട് ഇത് അഭിമാനത്തോടെ മുന്നോട്ട് കൊണ്ടുപോകും. മമ്മൂക്കയുടെ കയ്യിന്നാണ് അവാർഡും അനുഗ്രഹവും കിട്ടിയിരിക്കുന്നത്. ഇനി എന്നെ പിടിച്ചാ കിട്ടൂല്ല എന്നാണ് ടൊവിനോ ചിത്രം പങ്കുവച്ചു കൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.

അതേസമയം, ഈ അവാർഡ് ഭാര്യയും ഭർത്താവുമൊന്നിച്ച വന്ന ഒരാൾക്കുള്ളതാണ്, അവസാനം പുറത്തിറങ്ങിയ ചിത്രത്തിൽ ഇയാളൊരു സാക്രിഫൈസിങ്ങ് ക്യാരക്റ്ററാണ് ചെയ്തത്. ആ ചിത്രത്തിൽ അദ്ദേഹം മരിക്കുമ്പോൾ നമ്മുടെ നെഞ്ചൊന്ന് നീറും, മലയാളത്തിലെ ആദ്യ സൂപ്പർഹീറോ കഥാപാത്രം അഭിനയിച്ച ആൾ എന്നിങ്ങനെയുള്ള വിശേഷണങ്ങൾ നൽകിയാണ് ടൊവിനോയെ മമ്മൂട്ടി വേദിയിലേക്ക് ക്ഷണിച്ചത്. മമ്മൂക്ക പറഞ്ഞ ഈ നല്ല വാക്കുകൾ സിഡിയിലാക്കി തന്നാൽ വീട്ടിൽ കൊണ്ടുപോയി ഇടയ്ക്കിടയ്ക്ക് കാണാമായിരുന്നു എന്നാണ് ഇതിന് മറുപടിയായി ടൊവിനോ പറഞ്ഞത്.

anaswara baburaj

Recent Posts

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും !അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…

8 hours ago

ഗാസ അനുകൂല പ്രക്ഷോഭങ്ങളുടെ ഫലം കിട്ടുന്നത് തീ-വ്ര-വാ-ദി-ക-ള്‍-ക്കെ-ന്ന്് സല്‍മാന്‍ റുഷ്ദി

1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…

9 hours ago

ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെ !പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരണം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…

9 hours ago

നാനൂറ് സീറ്റ് എന്ന ലക്ഷ്യം പ്രതിപക്ഷത്തിന്റെ മുന്നിലേയ്ക്കിട്ട് ബിജെപി സഖ്യം നേടിയെടുത്തതെന്ത് ?

നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…

9 hours ago

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…

10 hours ago

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിൽ അന്വേഷണം ! ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…

10 hours ago