Friday, January 9, 2026

പനിപിടിച്ചതിനെ തുടര്‍ന്ന് നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് ഭാര്യയും ഭർത്താവും വഴക്കായി; പ്രകോപിതനായ പിതാവ് മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തി: പ്രതിയെ പിടികൂടി പോലീസ്

തിരുപ്പതി: മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ അറസ്റ്റിൽ. ആന്ധ്രപ്രദേശ് തിരുപ്പതി സ്വദേശിയായ അനിലിനെയാണ് പോലീസ് പിടികൂടിയത്. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് അനിലും ഭാര്യ സ്വാതിയും തമ്മില്‍ വഴക്കുണ്ടായെന്നും ഇതിനിടെയാണ് മൂന്നുമാസം പ്രായമുള്ള മകന്‍ നിഖിലിനെ ഇയാള്‍ നിലത്തെറിഞ്ഞ് കൊലപ്പെടുത്തിയതെന്നും പോലീസ് വ്യക്തമാക്കി.

കുഞ്ഞിന് പനിപിടിച്ചതിനെ തുടര്‍ന്ന് നിര്‍ത്താതെ കരഞ്ഞു. കരച്ചില്‍ തുടര്‍ന്നതോടെ പ്രകോപിതനായ അനില്‍, ഭാര്യയോട് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും അനില്‍ കുഞ്ഞിനെ നിലത്തേക്ക് എറിഞ്ഞെന്നുമാണ് നാട്ടുകാർ നൽകിയ
മൊഴി. അതേസമയം നിലത്ത് തലയിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കും.

Related Articles

Latest Articles