Saturday, April 27, 2024
spot_img

കെട്ടിപ്പിടിച്ച നിലയില്‍ കുട്ടികളുടെ മൃതദേഹം: കൊക്കയാറില്‍ ചങ്കുപിടയ്ക്കുന്ന കാഴ്ചകണ്ട് നടുങ്ങി നാട്ടുകാർ

തൊടുപുഴ: ഇടുക്കി ജില്ലയിലെ കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഷാജി ചിറയില്‍, ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ , മകൻ അമീൻ സിയാദ് , മകൾ അംന സിയാദ്, കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കളായ അഫ്സാൻ ഫൈസൽ , അഹിയാൻ ഫൈസൽ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

അതേസമയം അംന, അഫ്സാൻ, അഹിയാൻ എന്നിവരുടെ മൃതദേഹങ്ങൾ കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിലായിരുന്നു കണ്ടെത്തിയത്. ഷാജി ചിറയിലിന്റെ മൃതദേഹം മണിമലയാറ്റില്‍ നിന്നാണ് കണ്ടെത്തിയത്. ഇതോടെ ഇടുക്കി ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മഴ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 9 ആയി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Related Articles

Latest Articles