Tuesday, May 28, 2024
spot_img

ഹീമോഗ്ലോബിന്റെ അളവ് കുറവാണോ ? ശ്രദ്ദിക്കേണ്ടതുണ്ട് ,ഈ മാർഗങ്ങൾ പരീക്ഷിക്കൂ

ശരീരത്തിൽ ഹിമോഗ്ലോബിന്റെ ആളവ് കൃത്യമായി ഉണ്ടായിരിക്കണം. എന്നാൽ മാത്രമാണ് ശരീരത്തിന് കൃത്യമായി വേണ്ടത്ര പോഷകങ്ങളും മിനറൽസും ലഭിക്കൂ.അയേണിന്റെ കുറവ് അനീമിയ പോലെയുള്ള അസുഖങ്ങളിലേയ്ക്ക് നയിക്കുന്നു. കൂടാതെ, രക്ത സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിനും ഇത് കാരണമാണ്. കൂടാതെ, അമിതമായിട്ടുള്ള ക്ഷീണം, തളർച്ച, മഞ്ഞ നിറത്തിലുള്ള ചർമ്മം, ശ്വാസക്കുറവ്, തലചുറ്റൽ, നെഞ്ച് വേദന, തല വേദന എന്നിവ ഉണ്ടാകാം.

ശരീരത്തിൽ ഹിമോഗ്ലോബിൻ വർദ്ധിപ്പിക്കാൻ ഏറ്റവും നല്ല മാർഗ്ഗമാണ് ബീറ്റ്റൂട്ട്. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് നല്ലതു തന്നെ.ബീറ്റ്റൂട്ടിൽ അയേൺ, കോപ്പർ, ഫോസ്ഫറസ്, മഗ്നീഷ്യം, വിറ്റമിൻ ബി1, ബി2, ബി6, ബി12 അതുപോലെ വിറ്റമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു.ഇവയെല്ലാം ചുവന്ന രക്താണുക്കളുടെ എണ്ണം കൂട്ടുന്നതിന് സഹായിക്കുന്നു. ഇത് ശരീരത്തിൽ ഹിമോഗ്ലോബിൻ കൂടുന്നതിന് സഹായിക്കുന്നു.ഉണക്കമുന്തിരിയും ഈന്തപ്പഴവും ഹിമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിൽ, അയേൺ, മഗ്നീഷ്യം, കോപ്പർ, വിറ്റമിൻ എ, വിറ്റമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു.ഇത് ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അയേൺ ശരീരത്തിൽ കൃത്യമായി ലഭിക്കുന്നതിനും സഹായിക്കുന്നു.

എള്ള് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.ഇതിൽ അയേൺ, കോപ്പർ, സിങ്ക്, സെലേനിയം അതുപോലെ വിറ്റമിൻ ബി6, ഇ, ഫോലേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു.അതിനാൽ, നിങ്ങൾ ഉണ്ടാക്കുന്ന ആഹാരത്തിൽ എള്ള് ചേർക്കുന്നത് നല്ലതാണ്. ഇത് ഹിമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

മുരിങ്ങ ഇലയിൽ ധാരാളം അയേൺ അടങ്ങിയിരിക്കുന്നു. ഇത് കറികളിൽ ചേർത്ത് കഴിക്കുന്നതും തോരൻ ഉണ്ടാക്കി കഴിക്കുന്നതും നല്ലതാണ്. ഇതിൽ വിറ്റമിൻ എ, വിറ്റമിൻ സി, മഗാനീഷ്യം, അയേൺ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.

മുരിങ്ങയില പോലെ തന്നെ നിരവധി ഗുണങ്ങളാണ് ചീരയിലയിലും അടങ്ങിയിരിക്കുന്നത്. വിറ്റമിനും അയേണും അടങ്ങിയിരിക്കുന്നതിനാൽ തന്നെ, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്.

Related Articles

Latest Articles