Tuesday, May 7, 2024
spot_img

കരിങ്കൊടി പ്രതിഷേധം ; പ്രതിഷേധത്തിനെതിരായ പോലീസ് നടപടി ചോദ്യം ചെയ്ത ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി∙ കരിങ്കൊടി പ്രതിഷേധം നടത്തിയവർക്കെതിരായ പോലീസ് നടപടികൾ ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടികൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹർജിയാണ് ഹൈക്കോടതി തള്ളിയത് . ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.

പെരുമ്പാവൂർ സ്വദേശിയായ സാം ജോസഫാണ് കോടതിയിൽ ഹർജി നൽകിയത്. കരിങ്കൊടി പ്രതിഷേധത്തിൽ നടപടി നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്നും, മൂന്ന് വർഷത്തിനിടെ ഇത്തരത്തിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ വിവരം ലഭ്യമാക്കണമെന്നുമായിരുന്നു ഹർജിയിലെ ഉന്നയിച്ചിരിക്കുന്ന ആവശ്യം.

Related Articles

Latest Articles