Saturday, January 10, 2026

ലോകമഹായുദ്ധകാലത്ത് അമേരിക്ക നിക്ഷേപിച്ച ബോംബ് പൊട്ടിത്തെറിച്ചു ! ജപ്പാനിലെ വിമാനത്താവളം താത്കാലികമായി അടച്ചു; 87 വിമാനങ്ങൾ റദ്ദാക്കി

ടോക്കിയോ : രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നിക്ഷേപിച്ച ബോംബ് പൊട്ടിയതിനെ തുടര്‍ന്ന് ജപ്പാനിലെ മിയാസാക്കി വിമാനത്താവളം താത്കാലികമായി അടച്ചു. അപകടത്തെ തുടര്‍ന്ന് 87 വിമാനങ്ങൾ റദ്ദാക്കിയെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ അറിയിച്ചു. സ്‌ഫോടനത്തെത്തുടര്‍ന്ന് വിമാനത്താവളത്തിലെ ടാക്‌സിവേയില്‍ ഏഴ് മീറ്റര്‍ വീതിയും ഒരു മീറ്റര്‍ ആഴവുമുള്ള ഗർത്തം രൂപപ്പെട്ടിട്ടുണ്ട്.

സെൽഫ് ഡിഫൻസ് ഫോഴ്‌സും പോലീസും നടത്തിയ അന്വേഷണത്തിൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് നിക്ഷേപിക്കപ്പെട്ട അമേരിക്കൻ നിർമ്മിത ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്തി. അപകടത്തിൽ ആർക്കും പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ജാപ്പനീസ് ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് അമേരിക്ക വർഷിച്ച പൊട്ടാത്ത നിരവധി ബോംബുകൾ പ്രദേശത്ത് നിന്ന് നേരത്തെയും കണ്ടെത്തിയിട്ടുണ്ട്. 2009ലും 2011ലും ഇത്തരത്തിലുളള സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2023 ൽ ഒരു ടൺ ഭാരമുള്ള 2,348 ബോംബുകൾ നീക്കം ചെയ്തിരുന്നു.

Related Articles

Latest Articles