Monday, September 28, 2026

ആലപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു; ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനെയാണ് അപകടം

ആലപ്പുഴ: ഓമനപ്പുഴ റാണി പൊഴിയില്‍ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. നാലുതൈക്കൽ നെപ്പോളിയന്റെ മക്കളായ അഭിജിത്തും(12) അനഘ(10)യുമാണ് മരിച്ചത്. ബന്ധുക്കളായ മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം തീരത്ത് കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്ന് വൈകീട്ട് തീരത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം വച്ചപ്പോഴാണ് അപകടം നാട്ടുകാർ അറിഞ്ഞത്. വെള്ളത്തിൽനിന്ന് എടുത്തപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

Related Articles

Latest Articles