India

ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ചു;ബസിൽ ഉണ്ടായിരുന്നത് വിദ്യാർത്ഥികളടക്കം 50 യാത്രക്കാർ

അമരാവതി: ഓടിക്കൊണ്ടിരിക്കെ സർക്കാർ ബസിന് തീപിടിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ്
സംഭവം. ആന്ധ്രാപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് ബസിന് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥിക നി​ഗമനം. വിദ്യാർത്ഥികളടക്കം 50 യാത്രക്കാരുമായി ഗുഡിവാഡയിൽ നിന്ന് വിജയവാഡയിലേക്ക് പോവുകയായിരുന്ന ബസിനാണ് അപ്രതീക്ഷിതമായി തീപിടിച്ചത്. ബസിന്റെ എഞ്ചിനിൽ നിന്നാണ് തീ ആളി പടർന്നത്.

പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരോട് വാഹനത്തിൽ നിന്നിറങ്ങി രക്ഷപ്പെടാൻ നിർദ്ദേശം നൽകുകയായിരുന്നു.തീ ആളിപ്പടരുന്നതിന് മുമ്പ് തന്നെ മുഴുവൻ യാത്രക്കാരും സുരക്ഷിതരായി ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കില്ല. എന്നാൽ വാഹനം പൂർണമായും കത്തി നശിച്ചതോടെ യാത്രക്കാരിൽ പലർക്കും അവരുടെ സാധനങ്ങൾ നഷ്ടമായിട്ടുണ്ട്. പലർക്കം പണം നഷ്ടമായതായി പറയുന്നു. ഫയർഫോഴ്സ് എത്തിയ ശേഷമാണ് തീ അണച്ചത്.

B4 Admin

Share
Published by
B4 Admin

Recent Posts

രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി ദേവി അനുഗ്രഹിക്കട്ടെ. ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…

6 hours ago

ഇന്ത്യന്‍ വ്യോമസേനയ്‌ക്കൊപ്പമുള്ള പറക്കല്‍ സ്വന്തം വീട്ടിലെന്ന പോലെ. തരംഗ് ശക്തി 2026 അഭ്യാസപ്രകടനത്തെ പ്രശംസിച്ച് ജര്‍മ്മന്‍, ഫ്രഞ്ച് വ്യോമസേനാ മേധാവികള്‍

ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…

6 hours ago

2022-2025 കാലയളവിലെ ഫണ്ടില്‍ വന്‍ തട്ടിപ്പ്. വനിതാ കമ്മീഷന്‍ സാമ്പത്തിക ക്രമക്കേടില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്

സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…

6 hours ago

ജീവിതാന്ത്യം വരെ ബിജെപിയില്‍. കോണ്‍ഗ്രസ് പ്രവേശന വാര്‍ത്തകള്‍ അസംബന്ധം. വ്യാജ പ്രചാരണങ്ങള്‍ തള്ളി ആര്‍. ശ്രീലേഖ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…

6 hours ago