Wednesday, January 7, 2026

കണ്ണീർ കടലായി തലസ്ഥാനം;ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം തലസ്ഥാനത്തെത്തിച്ചു. ബെംഗളൂരുവിൽനിന്ന് ഉച്ചകഴിഞ്ഞ് രണ്ടര മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അദ്ദേഹത്തിന്റെ മൃതദേഹം എത്തിച്ചത്. വൻ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം ജഗതിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. സെക്രട്ടേറിയറ്റിലെ ദർബാർഹാളിലും കെപിസിസി ഓഫിസിലും പൊതുദർശനത്തിനുവയ്ക്കും. നാളെ രാവിലെ 7 മണിയോടെ മൃതദേഹം കോട്ടയത്തേക്കു കൊണ്ടുപോകും.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ പാതയ്ക്കു ചുറ്റും ജനങ്ങൾ തിക്കി തിരക്കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കോൺഗ്രസ് പ്രവർത്തകർ രാവിലെതന്നെ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തിയിരുന്നു.

Related Articles

Latest Articles