Sunday, April 28, 2024
spot_img

ഏതു സമയത്തും ഇതു രണ്ടു കിട്ടിയാലും ഉമ്മൻചാണ്ടി ഹാപ്പിയാകും;ജന നായകന്റെ ഇഷ്ടഭക്ഷണം ഇതാണ്

ഉമ്മൻചാണ്ടിയുടെ ഇഷ്ടഭക്ഷണം ഏതെന്നു പുതുപ്പള്ളിക്കാരോട് ചോദിച്ചാൽ അവർ കണ്ണുമടച്ച് ഉത്തരം പറയും. അത് കട്ടൻ ചായയും ബോണ്ടയുമാണെന്ന്. ഏതു സമയത്തും ഇതു രണ്ടു കിട്ടിയാലും ഉമ്മൻചാണ്ടി ഹാപ്പിയാകും. ഇതിനൊപ്പമല്ലെങ്കിലും ഇഷ്ടഭക്ഷണം മറ്റു രണ്ടെണ്ണം കൂടിയുണ്ട്. മസാല ദോശയും തണുത്ത സോഡയും. ഇവയെല്ലാം ഉമ്മൻചാണ്ടിയുടെ ഇഷ്ടഭക്ഷണമായതിന് ഒരേയൊരു കാരണമേയുള്ളു. ഈ നാലു സാധനങ്ങളും കഴിച്ചാൽ പിന്നെ പെട്ടെന്ന് വിശപ്പു വരില്ല എന്നുള്ളതാണ് ആ കാരണം.

ചില ഭക്ഷണങ്ങളുടെ കാര്യത്തിൽ ചിട്ടകളുണ്ടെങ്കിലും മറ്റു ഭക്ഷണങ്ങളുടെ കാര്യത്തിൽ ഒരു വാശിയുമില്ലാത്ത നേതാവാണ് ഉമ്മൻ‌ചാണ്ടി. ചോറിൻ്റെ കൂടെ ഒഴിക്കാൻ എന്തെങ്കിലും കിട്ടിയാൽ ഉമ്മൻചാണ്ടി ഹാപ്പിയാണ്. പുതുപ്പള്ളിയിലെ മരണവീട്ടിലും വിവാഹ വീട്ടിലും ഉമ്മൻചാണ്ടിയുടെ സാന്നിദ്ധ്യം ഉറപ്പാണ്. വിവാഹവീട്ടിലും മരണവീട്ടിലും തൻ്റെ സാന്നിദ്ധ്യമുണ്ടാകുന്നതിനെ സംബന്ധിച്ച് അദ്ദേഹത്തിന് കാരണവും പറയാനുണ്ട്. ​പ്രി​യ​പ്പെ​ട്ട​വ​ർ​ ​ഏ​റ്റ​വും​ ​അ​ധി​കം​ ​ദുഃ​ഖി​ക്കു​മ്പോ​ഴും​ ​സ​ന്തോ​ഷി​ക്കു​മ്പോ​ഴും​ ​ഒ​പ്പ​മു​ണ്ടാ​കണം. തൻ്റെ പ്രിയപ്പെട്ടവർ തൻ്റെ മണ്ഡലത്തിലെ ജനങ്ങളാണെന്നുള്ളത് വ്യക്തമാക്കുകയാണ് അദ്ദേഹം.

Related Articles

Latest Articles