Thursday, May 2, 2024
spot_img

ടിപ്പർ പേടിയിൽ തലസ്ഥാനം !കാട്ടാക്കടയിൽ ബൈക്ക് യാത്രികനെ ഇടിച്ച് വീഴ്ത്തി 20 മീറ്ററോളം വലിച്ചിഴച്ചു ! ഒരാഴ്ചയ്ക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ അപകടം !

തിരുവനന്തപുരം : കാട്ടാക്കടയിൽ ടിപ്പർ ലോറിയിടിച്ച് യുവാവിന് ​ഗുരുതര പരിക്ക്. കാട്ടാക്കട പൂവച്ചൽ റോഡിൽ ഇന്നുച്ചയ്ക്ക് ശേഷമായിരുന്നു അപകടം. കാട്ടാക്കട ഭാ​ഗത്ത് നിന്നും പൂവച്ചൽ ഭാ​ഗത്തേക്ക് പോകുകയായിരുന്നു ഇരുവാഹനങ്ങളും. അമിതവേ​ഗത്തിലെത്തിയ ടിപ്പർ അശ്രദ്ധമായി വലതുവശത്തേക്ക് തിരിച്ചപ്പോഴായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ തോട്ടുമുക്ക് സ്വദേശിയായ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓണംകോട് ഭാഗത്തുനിന്നും മണ്ണെടുക്കാൻ വരുന്ന മണ്ണ് മാഫിയകളുടേതാണ് അപകടമുണ്ടാക്കിയ ലോറി എന്നാണ് നാട്ടുകാർ പറയുന്നത്. രണ്ട് ദിവസങ്ങളായി ഇതുവഴി ലോറികളുടെ മരണപ്പാച്ചിലാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

Related Articles

Latest Articles