കോന്നാട് ബീച്ചിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഡ്രൈവർ വെന്തുമരിച്ചു. ഉച്ചതിരിഞ്ഞ് 12.15നായിരുന്നു അപകടം.കാറിന് തീപിടിച്ച ഉടൻ ആളിപ്പടരുകയായിരുന്നു. ചേളന്നൂർ കുമാരസ്വാമി സ്വദേശി മോഹൻദാസാണ് മരിച്ചത് എന്നാണ് വിവരം. മാരുതി വാഗണർ കാർ ആണ് കത്തിയത്.
തീപിടിച്ച കാർ നിർത്തിയപ്പോൾ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സീറ്റ് ബെൽറ്റ് കുടങ്ങിപ്പോയതിനാൽ ഡ്രൈവറെ രക്ഷിക്കാൻ സാധിച്ചില്ല. തീ ആളിപ്പടർന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചു.

