Sunday, June 16, 2024
spot_img

ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മരണകാരണം !പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്ത സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

പാലക്കാട് കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കമ്പിവേലിയില്‍ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്ത സംഭവത്തിൽ പുലിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ആന്തരിക രക്തസ്രാവവും ഹൃദയാഘാതവുമാണ് പുലിയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പുലിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനുമിടയിൽ രക്തം കട്ട പിടിക്കുകയും ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്തു. മാത്രമല്ല കമ്പിയിൽ തൂങ്ങിക്കിടന്നത് ആന്തരിക രക്തസ്രാവത്തിനിടയാക്കി. കമ്പിവേലിയിൽ വച്ച പന്നിക്കെണിയിലാണ് പുലി കുടുങ്ങിയത് എന്ന് കണ്ടെത്തിയതിനാൽ സ്ഥലമുടമയ്‌ക്കെതിരെ കഴിഞ്ഞ ദിവസം വനംവകുപ്പ് കേസെടുത്തിരുന്നു.

മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് ആര്‍ആര്‍ടി സംഘം ഇന്നലെ പുലിയെ കൂട്ടിലാക്കിയത്. നാല് വയസ് തോന്നിക്കുന്ന പെണ്‍പുലിയാണ് കൊല്ലങ്കോടിന് സമീപം കമ്പിവേലിയില്‍ ഇന്നലെ രാവിലെ കുടുങ്ങിയത്. മയക്കുവെടി വെക്കാതെ പുലിയെ പിടിക്കാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍ പുലി അക്രമാസക്തയായതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു. കൂട്ടിലേക്ക് മാറ്റിയ പുലി പിന്നീട് നിരീക്ഷണത്തിലിരിക്കെയാണ് ചത്തത്

Related Articles

Latest Articles