Monday, June 17, 2024
spot_img

തൃശൂർ പഴുന്നാന ചെമ്മന്തിട്ടയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സീലിങ് തകർന്ന് വീണു; ഡോക്ടർക്കും രോഗിയ്ക്കും പരിക്ക്

തൃശൂർ: പഴുന്നാന ചെമ്മന്തിട്ടയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സീലിങ് തകർന്ന് വീണ്‌ ഡോക്ടർക്കും രോഗിയ്ക്കും പരിക്ക്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ ഉള്ളപ്പോഴായിരുന്നു സീലിങ് അടർന്ന് വീണത്‌.

കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മെറിനും മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്കുമാണ് പരിക്കേറ്റത്. ഒ.പി സമയമായതിനാൽ രോഗികളുടെ തിരക്കുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട്‌ രോഗികളിൽ പലരും പുറത്തേക്ക്‌ ഇറങ്ങിയോടുകയായിരുന്നു. ആറു മാസം മുമ്പാണ് നിർമ്മിതി കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്‌. രണ്ട്‌ നിലകളിലെ സീലിങ്ങും തകർന്ന് വീണിട്ടുണ്ട്.

Related Articles

Latest Articles