Monday, May 20, 2024
spot_img

ഇംഗ്ലീഷ് വശമില്ലേ ? സാരമില്ല പക്ഷെ ഇന്റെർനെറ്റിനോട് മുഖം തിരിക്കണ്ട! ഇ-മെയിൽ വിലാസം ഇനി മുതൽ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കാനൊരുക്കി കേന്ദ്രസർക്കാർ

ദില്ലി : രാജ്യത്തെ പ്രാദേശികഭാഷകളിലും ഇ-മെയിൽ വിലാസം ലഭ്യമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇംഗ്ലീഷ് വശമില്ലാത്തവരെയും അനായാസം ഇന്റർനെറ്റ് ഉപയോഗിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് കേന്ദ്രസർക്കാരിന്റെ നീക്കം. സാർവത്രിക സ്വീകാര്യത (യൂണിവേഴ്സൽ അക്സപ്റ്റൻസ്) ദിനമായ ഇന്നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഒരുമാസത്തിനകം പദ്ധതി നടപ്പാക്കുമെന്നാണ് ഐ.ടി. അഡീഷണൽ സെക്രട്ടറി ഭുവനേശ് കുമാർ അറിയിച്ചിരിക്കുന്നത്. നിലവിൽ ഇംഗ്ലീഷിലല്ലാതെ ഇ-മെയിലോ, ഡൊമെയ്ൻ നാമങ്ങളോ ക്രിയേറ്റ് ചെയ്യാൻ സാധിക്കില്ല.

ഇന്റർനെറ്റ് കോർപ്പറേഷൻ ഫോർ അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്‌സ് (ഐ.സി.എ.എൻ.എൻ.), യൂണിവേഴ്‌സൽ അക്സപ്റ്റൻസ് സ്റ്റിയറിങ് ഗ്രൂപ്പ് (യു.എ.എസ്.ജി.), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എഫ്.ഐ.സി.സി.ഐ.) എന്നീ സ്ഥാപനങ്ങൾ കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്.

Related Articles

Latest Articles