Friday, June 14, 2024
spot_img

മുഖാമുഖം പരിപാടിയിൽ വീണ്ടും മുഖ്യമന്ത്രിയുടെ രോഷപ്രകടനം! ഇത്തവണ ഇരയായത് അവതാരക

തിരുവനന്തപുരം : മുഖാമുഖം പരിപാടിക്കിടെ അവതാരകയോട് രോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വളരെ നല്ല പ്രസംഗം കാഴ്ചവച്ച മുഖ്യമന്ത്രിക്ക് നന്ദിയെന്ന് അവതാരക പറഞ്ഞപ്പോഴായിരുന്നു മുഖ്യമന്ത്രി ക്ഷുഭിതനായത്. ”അമ്മാതിരി കമന്റ്‌ വേണ്ട, നിങ്ങൾ അടുത്തയാളെ വിളിക്കാനുണ്ടെങ്കിൽ വിളിച്ചോ” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതോടെ അവതാരക മുഖ്യാതിഥിയായി എത്തിയ റവന്യൂ വകുപ്പ് മന്ത്രിയെ സ്വാഗതം ചെയ്യുകയായിരുന്നു.

മുഖാമുഖം പരിപാടിയിൽ തുടർച്ചയായി ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടാവുന്നത്. നിയമസഭാ ഹാളിൽ നടന്ന മുഖാമുഖം പരിപാടിക്കിടെയാണ് അവതാരകയോട് മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചത്. പരിപാടിയിൽ ഒരു മണിക്കൂറോളം മുഖ്യമന്ത്രി സംസാരിച്ചിരുന്നു. പ്രസംഗം കഴിഞ്ഞതും അവതാരക നന്ദി പറഞ്ഞതിൽ പ്രകോപിതനായ മുഖ്യമന്ത്രി നിങ്ങൾ അടുത്ത ആളെ വിച്ചാൽ മതി ഇത്തരം കമ്മന്റുകളൊന്നും ഇങ്ങോട്ട് പറയേണ്ടയെന്നു പറയുകയായിരുന്നു. ഇതിന് മുമ്പ് ഷിബു ചക്രവർത്തി വിമർശിച്ചതിനും മുഖാമുഖം പരിപാടിക്കിടെ മുഖ്യമന്ത്രി പ്രകോപിതനായിരുന്നു.

Related Articles

Latest Articles