Thursday, May 16, 2024
spot_img

മാലിന്യകൂമ്പാരത്തിൽ നിന്നും രണ്ട് ദിവസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

ദില്ലി: മാലിന്യകൂമ്പാരത്തിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദില്ലിയിലെ കുട്ടിയെ കണ്ടെത്തിയ ഉടൻ തന്നെ വസന്ത് കുഞ്ചിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇന്നലെ രാവിലെയാണ് നവജാത ശിശുവിനെ മാലിന്യകൂമ്പാരത്തിൽ കണ്ടെത്തിയെന്ന് അറിയിച്ച് സന്ദേശം ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവം വിളിച്ച് അറിയിച്ചയാളുടെ വീടിന് സമീപത്തുവച്ചാണ് കുഞ്ഞിനെ കണ്ടെത്തിയത്. നല്ല മഴ ആയതിനാൽ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. തുടർന്നാണ് പോലീസിനെ വിവരം അറിയിച്ചത്. പൊലീസ് വന്നതോടെ കുട്ടിയെ അന്വേഷണ ഉദ്യോഗസ്ഥനെ കൈമാറി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ കുട്ടിയെ വസന്ത് കുഞ്ചിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ പ്രാഥമിക ചികിത്സയിലാണ് കുട്ടി ഇപ്പോൾ. നിയമാനുസൃതമായ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

പ്രാഥമിക പരിശോധനയിൽ, കുഞ്ഞ് ജനിച്ചത് 24-48 മണിക്കൂറിനുള്ളിൽ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടി ഇപ്പോൾ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി.

Related Articles

Latest Articles