Monday, April 29, 2024
spot_img

ജമ്മുവില്‍ സ്റ്റിക്കി ബോംബ് ശേഖരം കണ്ടെടുത്തു; ബോംബ് പിടിച്ചെടുത്തത് ഡ്രോണ്‍ വഴി കടത്തിയ ചരക്കിൽ, ആക്രമണം നടത്താന്‍ പദ്ധതിയിട്ടത് നിരോധിത ഭീകര സംഘടനയായ ജയ്ഷെ-ഇ-മുഹമ്മദിന്റെ ഗൂഢാലോചനയിൽ

ശ്രീനഗർ: ജമ്മുകശ്മീരിൽ നിന്നും സ്റ്റിക്കി ബോംബ് ശേഖരം കണ്ടെടുത്തത് പോലീസ്. കത്വ ജില്ലയിലെ മല്‍ഹാര്‍ പ്രദേശത്ത് നിന്നുമാണ് ബോംബ് ശേഖരം കണ്ടെത്തിയത്. ഡ്രോണ്‍ വഴി കടത്തിയ ചരക്കിലാണ് ആറ് സ്റ്റിക്കി ബോംബുകള്‍ കണ്ടത്.

ജമ്മുകശ്മീരില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന നിരോധിത ഭീകര സംഘടനയായ ജയ്ഷെ-ഇ-മുഹമ്മദിന്റെ ഗൂഢാലോചനയുടെ ഭാഗമായാണ് ബോംബ് പ്രദേശത്ത് സ്ഥാപിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായ ഭീകരന്‍ സാക്കീര്‍ ഹുസൈന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അടുത്തിടെയുണ്ടായ ഉധംപൂര്‍ ഇരട്ട സ്ഫോടനക്കേസില്‍ ജയ്ഷെ-ഇ-മുഹമ്മദ് ഭീകരന്‍ സാക്കീര്‍ ഹുസൈന്‍ പറഞ്ഞു.

Related Articles

Latest Articles