ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ പ്രാഥമിക റൗണ്ടില്‍ പുറത്തായതിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞു. അടുത്തമാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലാകും സിമണ്‍സ് പരിശീലിപ്പിക്കുന്ന വിന്‍ഡീസ് ടീം അവസാനമായി കളിക്കുക. 2016ല്‍ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടി20 ലോകകപ്പ് നേടുമ്പോഴും സിമണ്‍സ് ആയിരുന്നു പരിശീലകന്‍. പിന്നീടൊരിക്കല്‍ സ്ഥാത്ത് നിന്ന് മാറ്റുകയും ചെയ്തു. തുടര്‍ന്ന് 2019ല്‍ വീണ്ടും ചുമതലയേല്‍പ്പിച്ചു. ലോകകപ്പിലെ പുറത്താകല്‍ വേദനിപ്പിക്കുന്നതാണെന്ന് സിമണ്‍സ് ഔദ്യോഗിക വാര്‍ത്താകുറപ്പില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിശദീകരണമിങ്ങനെ… ”ഞങ്ങളുടെ പങ്കാളിത്തമില്ലാതെ ഒരു ടൂര്‍ണമെന്റ് കാണേണ്ടി വന്നതില്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നു. ഞങ്ങള്‍ അത്ര മികച്ചവരായിരുന്നില്ല. മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിച്ചില്ല. ലോകകപ്പില്‍ നിന്നുള്ള പുറത്താകല്‍ ടീമിനെ മാത്രമല്ല വേദനിപ്പിക്കുന്നത്. ഞങ്ങള്‍ പ്രതിനിധീകരിക്കുന്ന രാജ്യത്തേയും വേദനിപ്പിക്കുന്നു. ഹൃദയത്തില്‍ മുറിവേല്‍പ്പിക്കുന്ന വേദനയാണിത്.” സിമണ്‍സ് പറഞ്ഞു.

