Monday, January 5, 2026

വി.ഡി.സതീശനോട് സമുദായം പൊറുക്കില്ല; ആഞ്ഞടിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍;മന്നം ജയന്തിക്ക് ശശി തരൂരിനെ ക്ഷണിച്ചത് തറവാടി നായരായതിനാൽ

കോട്ടയം : പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും രമേശ് ചെന്നിത്തലയെയും അതിരൂക്ഷമായി വിമര്‍ശിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ രംഗത്തെത്തി. വി.ഡി.സതീശനോട് ഒരിക്കലും നായർ സമുദായം പൊറുക്കില്ലെന്നും സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ കിടക്കുമെന്ന സതീശന്‍റെ പ്രസ്താവന സമുദായത്തെ അപമാനിക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി.

രമേശ് ചെന്നിത്തലയും സതീശനും ഒരേ തൂവല്‍പക്ഷികളാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെന്നിത്തലയെ ഉയര്‍ത്തിക്കാട്ടിയതുകൊണ്ടാണ് യുഡിഎഫ് തോറ്റത്. മന്നം ജയന്തിക്ക് ശശി തരൂരിനെ വിളിച്ചത് തറവാടിയായ നായരായതിനാലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു

Related Articles

Latest Articles