The composition of Ayyappan's lullaby, Harivarasana, has completed one hundred years.
അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനത്തിന്റെ രചനയ്ക്ക് നൂറ് വയസ് തികഞ്ഞിരിക്കുകയാണ്. ഹരിവരാസനം വിശ്വമോഹനം ഹരിദധീശ്വരം ആരാധ്യപാദുകം എന്ന കീർത്തനമാണ് രചിച്ചിട്ട് നൂറ് വർഷം തികഞ്ഞിരിക്കുന്നത്.1923 ൽ രചിച്ച ഈ കീർത്തനം 1975 ൽ പുറത്ത് ഇറങ്ങിയ സ്വാമി അയ്യപ്പൻ എന്ന സിനിമയിലൂടെയാണ് പുറത്തിറങ്ങിയത്.ദേവരാജൻ മാസ്റ്ററാണ് സിനിമയിൽ ഗാനത്തിന് സംഗീതം നൽകിയത്.
മധ്യമാവതി രാഗത്തിൽ സംഗീതം നൽകിയ കീർത്തനം ഗായകൻ യേശുദാസിന്റെ മധുരമാർന്ന ശബ്ദത്തിൽ
പുറത്തു വന്നതോടെ അയ്യപ്പ ഭക്തർ ഹൃദയത്തിൽ ചേർക്കുകയായിരുന്നു.അത്താഴ പൂജക്ക് ശേഷം ശബരിമല ക്ഷേത്രനട അടയ്ക്കുന്നതിന് മുമ്പാണ് പതിവായി സന്നിധാനത്ത് ഈ കീർത്തനം കേൾപ്പിക്കാറുള്ളത് . ഈ കീർത്തനം ശബരിമലയെയും സമീപ പ്രദേശങ്ങളെയും ഭക്തിസാന്ദ്രമാക്കുന്നു.
ശബരിമല അയ്യപ്പ സേവാ സമാജത്തോടൊപ്പം ആചാര്യവൃന്ദവും ആധ്യാത്മിക പ്രസ്ഥാനങ്ങളും ഹൈന്ദവ സംഘടനകളും വിവിധ അയ്യപ്പഭക്ത സമിതികളും ചേർന്ന് ഹരിവരാസന ശതാബ്ദി വിപുലമായി ആഘോഷിക്കാൻ ഒരുങ്ങുകയാണ്. അടുത്ത 18 മാസത്തോളം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ഒരുക്കുന്നത് .അയ്യപ്പധർമ്മത്തിന്റെ മഹത്വം ലോകമെമ്പാടും അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ശബരിമല അയ്യപ്പ സേവാസമാജം 2024 ജനുവരി വരെ നിരവധി പരിപാടികളോടെ ഹരിവരാസനം ശതാബ്ദി പരിപാടികൾ രാജ്യമെമ്പാടും നടത്തുന്നത്.അയ്യപ്പന്റെ ജന്മസ്ഥലമായ പന്തളത്ത് നിന്നാണ് പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്.
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…