Monday, January 5, 2026

മൺറോ സിദ്ധാന്തത്തിന്റെ തുടർച്ച! വെനസ്വേലയിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്ത് ?

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന ഇടപെടലുകൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറയെ ബന്ദിയാക്കിയതടക്കം ഇപ്പോൾ ഡൊണാൾഡ് ട്രമ്പ് സ്വീകരിച്ചിരിക്കുന്ന കർക്കശമായ നിലപാടുകൾ ഈ ചരിത്രത്തിന്റെ തുടർച്ച മാത്രമാണ്. 1823-ൽ ജെയിംസ് മൺറോ പ്രഖ്യാപിച്ച ‘മൺറോ സിദ്ധാന്തം’ (Monroe Doctrine) ആണ് ഇത്തരം ഇടപെടലുകൾക്ക് ആധാരമായി അമേരിക്ക ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളുടെ ഇടപെടൽ അനുവദിക്കില്ലെന്നതായിരുന്നു ഈ നയത്തിന്റെ കാതൽ. പിന്നീട് ഇരുപതാം നൂറ്റാണ്ടിൽ തിയോഡർ റൂസ്‌വെൽറ്റ് ഇതിനെ പരിഷ്കരിക്കുകയും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ‘പ്രാദേശിക പോലീസുകാരനായി’ പ്രവർത്തിക്കാനുള്ള അവകാശം അമേരിക്കയ്ക്കുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. റൂസ്‌വെൽറ്റിന്റെ ‘ബിഗ് സ്റ്റിക്’ പോളിസി അഥവാ ആയുധബലം കാട്ടിയുള്ള നയതന്ത്രം ഇന്നും അമേരിക്കൻ വിദേശനയത്തിന്റെ ഭാഗമായി തുടരുന്നു | THE US INVASION OF VENEZUELA | TATWAMAYI NEWS #venezuelacrisis #usinvasion #donaldtrump #nicolasmaduro #monroedoctrine #latinamerica #geopolitics #usmilitary #regimechange #breakingnews #internationalrelations #tatwamayinews #caracas #whitehouse #worldpolitics

Related Articles

Latest Articles