Saturday, January 10, 2026

പയസ്വിനി പുഴയില്‍ ഒഴുക്കില്‍പ്പെട്ട ദമ്പതികളും ബന്ധുവും മുങ്ങിമരിച്ചു

കാസർകോഡ്: പയസ്വിനി പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്ന് പേർ മുങ്ങി മരിച്ചു. ദമ്പതികളും ബന്ധുവും മരിച്ചത്. കോട്ടവയല്‍ സ്വദേശി നിതിന്‍ (31), ഭാര്യ ദീക്ഷ (23), വിദ്യാര്‍ഥിയായ മനീഷ് (16) എന്നിവരാണ് മരിച്ചത്. നിതിന്റെ സഹോദരന്റെ മകനാണ് മനീഷ്.

ഇന്ന് വൈകീട്ടോടെ കുണ്ടംകുഴിയിലാണ് സംഭവം നടന്നത്. കര്‍ണാടക സ്വദേശികളായ പത്തുപേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. പുഴയിൽ കുളിക്കാനിറങ്ങിയ ദീക്ഷ ചുഴിയിൽ അകപ്പെട്ടതിനെ തുടർന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേർകൂടി അപകടത്തിൽപ്പെട്ടത്. തുടർന്ന് മൂവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.

മനീഷിന്റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിലാണ് ദമ്പതികളുടെ മൃതദേഹം കിട്ടിയത്. ചുഴിയുള്ള പ്രദേശത്തായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൂന്നു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

Related Articles

Latest Articles