Monday, April 29, 2024
spot_img

നരേന്ദ്രമോദിയുടെ നേതൃത്വം ഭാരതത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയെന്ന് സിപിഎമ്മിനും ബോധ്യമായി: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷമാണ് ഭാരതത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിച്ചതെന്ന് സിപിഎമ്മിനും ബോധ്യമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍. കഴിഞ്ഞ എഴുപത്തിനാലു വര്‍ഷമായി ആഘോഷിക്കാത്ത സ്വാതന്ത്ര്യദിനം സിപിഎം ഇപ്പോള്‍ ആഘോഷിക്കുന്നത് സ്വാഗതാര്‍ഹമാണ് എന്നും. ഇതുവരെ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞവര്‍ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് ആഹ്ലാദകരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവമോര്‍ച്ചയുടെ മാരത്തോണ്‍ യുവ സങ്കല്‍പ്പയാത്ര കവടിയാര്‍, ഗാന്ധിപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാത്രമല്ല ദേശീയപതാക ഉയര്‍ത്താന്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ എത്തിയില്ലെങ്കിലും അടുത്ത വര്‍ഷം മുതല്‍ അവരും പങ്കാളികളാവും എന്നും . അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ സിപിഎം വന്ദേമാതരം ചൊല്ലാനും രാമായണം വായിക്കാനും തുടങ്ങും എന്നും . സബ്കാസാത് സബ്കാവികാസ് എന്ന നയം മോദി സര്‍ക്കാര്‍ വിജയകരമായി മുന്നോട്ട് കൊണ്ടു പോവുകയാണ് എന്നും . മോദിയുടെ കീഴില്‍ ഒറ്റക്കെട്ടായി രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണ് എന്നും . അഴിമതി രഹിതമായതും സുതാര്യവുമായ ഭരണ സംവിധാനമാണ് രാജ്യത്തുള്ളത്. പാവപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണെന്നത് അഭിമാനാര്‍ഹമാണെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles