Wednesday, May 15, 2024
spot_img

75ാം സ്വാതന്ത്ര്യദിനത്തിന്റെ ഓര്‍മപുതുക്കൽ; മാരത്തോണ്‍ യുവസങ്കല്‍പ യാത്ര നടത്തി യുവമോര്‍ച്ച

തിരുവനന്തപുരം: രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തിൽ യുവമോര്‍ച്ച സ്വാതന്ത്ര്യദിനം ആഘോഷിച്ചത് മാരത്തോണ്‍ സംഘടിപ്പിച്ച്. സ്വാതന്ത്ര്യമെന്ന ഭാരതീയരുടെ അവകാശം തിരികെ നേടിയെടുത്തതിന്റെ ആവേശപൂര്‍വ്വമായ 75ാം ഓര്‍മപുതുക്കലിന്റെ ഭാഗമായിട്ടാണ് യുവമോർച്ച മാരത്തോണ്‍ യുവസങ്കല്‍പ യാത്ര നടത്തിയത്. യുവമോര്‍ച്ചജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കവടിയാര്‍ വിവേകാനന്ദ പാര്‍ക്ക് മുതല്‍ ഗാന്ധി പാര്‍ക്ക് വരെയാണ് മാരത്തോണ്‍ യുവസങ്കല്‍പ യാത്ര യുവമോർച്ച പ്രവർത്തകർ നടത്തിയത്.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് 75ഓളം പേര്‍ അണിനിരന്ന പരിപാടിയുടെ ഉദ്ഘാടനം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്‍. സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങനൂര്‍ സതീഷ് എന്നിവര്‍ സംസാരിച്ചു.

ഇന്ന് രാവിലെ 10ന് വിവേകാനന്ദ പാര്‍ക്കില്‍ ഒത്തുകൂടിയ പ്രവര്‍ത്തകര്‍ ഐക്യത്തിന്റെയും ഒരുമയുടെയും സന്ദേശം വിളിച്ചൊതുന്ന പ്രത്യേക ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് മാരത്തോണിനായി അണിചേര്‍ന്നത്.ഇതിൽ യുവതീ യുവാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായി. ദേശീയ പതാകയുമേന്തി തിരുവനന്തപുരത്തിന്റെ വീഥിയിലൂടെ ദേശീയ ചിന്തയുണര്‍ത്തുന്ന മുദ്രാവാക്യമുരുവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നീങ്ങിയത് അക്ഷരാര്‍ത്ഥത്തില്‍ കാഴ്ച്ചകാരില്‍ ദേശീയത ഉണര്‍ത്തി.

പിന്നീട് ഗാന്ധിപാര്‍ക്കില്‍ സമാപിച്ച പരിപാടി മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറി പത്മജ എസ് മേനോന്‍ ഉദ്ഘാടനം ചെയ്തു. ലോകരാഷ്ട്രത്തിന്റെ മുന്നില്‍ ഇന്ത്യനടത്തുന്ന കുതിപ്പിന് പതാകാവാഹകരായി പ്രവര്‍ത്തിക്കേണ്ടത് ഭാരതത്തിന്റെ യുവത്വമാണെന്ന് പത്മജ പറഞ്ഞു. ഭാരതം 25 വര്‍ഷങ്ങള്‍ക്ക് ശേഷം 100ാം സ്വതന്ത്രദിനം ആഘോഷിക്കുമ്പോള്‍ ഭാരതത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെക്കാന്‍ പോകുന്നത് യുവത്വത്തിലൂടെയാകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപാദിച്ചത്. ഇതിന്റെ മുന്നോടിയായാണ് യുവാക്കളെ അണിനിരത്തി ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles